You are Here : Home / USA News

ഹൂസ്റ്റണ്‍ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലൈ 24 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, July 17, 2015 10:34 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2015 വാര്‍ഷീക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സഭാഹാളില്‍ (7603, HARTMAN RD, HOUSTON, TX- 77049) നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ ജൂലൈ 24, 25, 26 തീയ്യതികളില്‍(വെള്ളി, ശനി, ഞായര്‍) ആണ് ക്രമീകരിച്ചിരിയ്ക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് യോഗങ്ങള്‍ ആരംഭിയ്ക്കുന്നത്.
അനുഗ്രഹീത ദൈവദാസന്മാരും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകരുമായ റവ.ബി.മോനച്ചന്‍, റവ.പി.സി.ചെറിയാന്‍, ഡോ.ദീലീപ് ജോസഫ് എന്നിവര്‍ തിരുവചന പ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടത്തപ്പെടുന്ന യൂത്ത് സെഷന് അഫ്ഗാനിസ്ഥാനിലെ ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിച്ച് പ്രസിദ്ധിയാര്‍ജിച്ച ഡോ.ദിലീപ് ജോസഫ് നേതൃത്വം നല്‍കും. കഴിഞ്ഞ നാലരവര്‍ഷങ്ങള്‍ക്കുള്ളില്‍ 11 പ്രാവശ്യം പ്രശ്‌നസങ്കീര്‍ണ്ണമായ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച്, ആരോഗ്യ പരിപാലനം ആവശ്യമുള്ള, വിജന സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന രോഗികള്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ഡോ.ദിലീപ് ഒരു അത്ഭുതം തന്നെയാണ്. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ താലിബാന്‍ തീവ്രവാദികള്‍ സജീവമായ മേഖലകളിലാണ് ഡോ.ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍.
താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി, തടവില്‍ പാര്‍പ്പിച്ച് ദിവസങ്ങള്‍ക്കുശേഷം മോചിപ്പിച്ച ഡോ.ദിലീപ് ജോസഫ് കിഡ്‌നാപ്പ്ഡ് ബൈ ദി താലിബാന്‍(Kidnapped by the Taliban) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്.
ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ശുശ്രൂഷയില്‍ റവ.പി.സി.ചെറിയാന്‍ തിരുവചന ശുശ്രൂ, നടത്തും.
ജാതി മത ഭേദമെന്യേ ഏവരും ഈ യോഗങ്ങളില്‍ കടന്ന് വന്ന് കണ്‍വന്‍ഷന്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.മാത്യു.കെ.ഫിലിപ്പ്- 281-736-6008
കുരുവിള മാത്യു(സെക്രട്ടറി)- 281-781-9178
ജയ്‌സണ്‍ മാത്യു(ട്രഷറര്‍)-713-240-7664

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.