You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ്‌ രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 22, 2015 02:17 hrs UTC

ഷിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ്‌ രണ്ടാം തീയതി ഞായറാഴ്‌ച അത്യന്തം ഭക്തിപൂര്‍വ്വം ആചരിക്കുന്നു. രാവിലെ 11 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതും രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, എം.എസ്‌.ടി സഭയുടെ അമേരിക്ക- കാനഡ ഡയറക്‌ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. വിശുദ്ധ കുര്‍ബാനയ്‌ക്കും ലദീഞ്ഞിനും ശേഷം തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാര്‍ ഒരുക്കിയിരിക്കുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. കുഞ്ഞച്ചന്‍ കൊച്ചുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം പ്രദക്ഷിണത്തിന്‌ അകമ്പടിസേവിക്കുന്നതാണ്‌. വിശുദ്ധ അല്‍ഫോന്‍സാ ഭക്തര്‍ക്ക്‌ നേര്‍ച്ച-കാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കും. തിരുനാളില്‍ പങ്കുചേര്‍ന്ന്‌ വിശുദ്ധയുടെ മധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും പ്രസുദേന്തിമാരും പ്രത്യേകം ക്ഷണിക്കുന്നു. തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ഷിക്കാഗോയിലുള്ള പാലാ- മീനച്ചില്‍ താലൂക്ക്‌ നിവാസികളാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.