You are Here : Home / USA News

അമേരിക്കന്‍ കാഴ്‌ച്ചകളില്‍ കെ എച്ച്‌ എന്‍ എ ഡാളസ്‌ കണ്‍വെന്‍ഷന്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, July 26, 2015 11:09 hrs UTC

ന്യൂയോര്‍ക്ക്‌: കേരളത്തില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക്‌ കുടിയേറിയ ഹിന്ദു വിശ്വാസികളുടെ കൂട്ടായ്‌മയായ, കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 8ആമത്‌ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ പ്രശസ്‌ത ഭാഗങ്ങള്‍ ഈയാഴ്‌ച്ച മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍, എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 8 മണിക്ക്‌ (ഈ എസ്‌ ടി) ന്യൂയോര്‍ക്കില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്‌ച്ചകളിലൂടെ ലോകമലയാളികളുടെ മുന്നില്‌ എത്തുകയാണ്‌.

ജൂലൈ രണ്ടാം തീയതി മുതല്‍ ഡാളസ്സിലെ ഹയാത്ത്‌ റീജന്‍സിയില്‍ വച്ചു നടത്തപ്പെട്ട പരിപാടി ഭക്തജന പ്രവാഹം കൊണ്ടും, സംഘാടന മികവും കൊണ്ട്‌ ശ്രദ്ദേയമായി.

ജൂലൈ മൂന്നാം തീയതി നടന്ന ആത്മീയ സെമിനാറില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സത്‌സംഗത്തോടെ ആരംഭിച്ചു. തുടര്‍ന്നു മെഡിറ്റേഷന്‍, പ്രശസ്‌ത സാഹിത്യകാരന്‍ സി. രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സാഹിത്യസമ്മേളനം, ജന്മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ പ്രഭാഷണം, പ്രശസ്‌ത ആയുര്‍വേദ ആചാര്യനും, ഹസ്‌തരേഖാ വിദഗ്‌ധനുമായ ഡോ. ജയനാരായണ്‍ജി, ഉദയഭാനു പണിക്കര്‍, സ്വാമി ഗുരുപ്രസാദ്‌ എന്നിവരുടെ പ്രഭാഷണവും നടത്തപ്പെട്ടു.

കുട്ടികള്‍ക്കായുള്ള പ്രത്യേക സെമിനാറുകള്‍, സ്വാമി ചിദാനന്ദപുരിയുടെ ഭവേദിക്‌ വിഷനെ' ആസ്‌പദമാക്കിയുള്ള പ്രഭാഷണം, ഉണ്ണികൃഷ്‌ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചിരിയരങ്ങ്‌, കെ.എച്ച്‌.എന്‍.എയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഷിബു ദിവാകരന്‍ തയാറാക്കിയ പ്രസന്റേഷന്‍, മെഡിക്കല്‍ സെമിനാര്‍, ഗവ. സെക്രട്ടറി രാജു നാരായണ സ്വാമിയുടെ ഭപുരാതന ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണം, രാഹുല്‍ ഈശ്വര്‍ നയിച്ച സമവായ സംവാദം, മന്മഥന്‍ നായര്‍, അനിയന്‍കുഞ്ഞ്‌, സുരേന്ദ്രന്‍ നായര്‍, മനോജ്‌ ശ്രീനിലയം, ഉദയഭാനു പണിക്കര്‍ എന്നിവര്‍ പങ്കെടുത്ത സമവായ സംവാദം, ഡോ. എന്‍.പി.പി നമ്പൂതിരി, ഡോ. ജയനാരായണന്‍ജി എന്നിവര്‍ നടത്തിയ ആയുര്‍വേദ സെമിനാര്‍, രാജീവ്‌ സത്യാല്‍ നടത്തിയ കോമഡിഷോ, കൂടാതെ ഡിട്രോയിറ്റ്‌, ന്യൂയോര്‍ക്ക്‌, കാലിഫോര്‍ണിയ, വാഷിംഗ്‌ടണ്‍ ഡി.സി, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഒക്കെയായി നാട്ടിലെ ഒരു പൂര പറമ്പായി ഹയാത്ത്‌ റീജന്‍സി.

അടുത്ത കെ എച്ച്‌ എന്‍ എ കണ്‍വെന്‍ഷന്‍ തടാകങ്ങളുടെ നാടായ മിഷിഗണില്‍ വച്ചു, സുരേന്ദ്രന്‍ നായര്‍ (പ്രസിഡന്റ്‌), രാജേഷ്‌ കുട്ടി (സെക്രട്ടറി), അനില്‍ കേലോത്ത്‌ (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തിലാണു നടത്തപ്പെടുന്നത്‌. അതോടൊപ്പം വ്യത്യസ്‌തങ്ങളായ വിവധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്തിനു വേണ്ടിയുള്ള പണിപ്പുരയിലാണ്‌ പ്രസിഡന്റും ടീമും ഇപ്പോള്‍.
അമേരിക്കന്‍ കാഴ്‌ച്ചകളില്‍ ഈയാഴ്‌ച്ച അവതാരകനായിരിക്കുന്നത്‌ ഡോ: കൃഷ്‌ണ കിഷോറാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.