You are Here : Home / USA News

ഫ്രാന്‍സീസ്‌ മാത്യു ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, August 03, 2015 10:51 hrs UTC

ഹൂസ്റ്റണ്‍: വളരെക്കാലമായി ഹൂസ്റ്റണില്‍ അധിവസിക്കുന്ന ഫ്രാന്‍സീസ്‌ മാത്യു (ജോണി- 62) പെരിക്കില്ലം തറപ്പേല്‍ ഓഗസ്റ്റ്‌ ഒന്നാംതീയതി രാവിലെ 4.45-ന്‌ ഹൃദസ്‌തംഭനം മൂലം ഹൂസ്റ്റണില്‍ നിര്യാതനായി. ജയിസമ്മ മാത്യുവാണ്‌ ഭാര്യ. ക്രിസ്റ്റി മാത്യു, കറീസാ മാത്യു എന്നിവര്‍ പുത്രിമാരാണ്‌. സ്‌കറിയാ മാത്യു (കേരളം), പരേതനായ മാത്യു പി. മാത്യു, തോമസ്‌ പി. മാത്യു, ജോസഫ്‌ മാത്യു, അച്ചാമ്മ തോമസ്‌ കോയിപ്പുറത്ത്‌, റോസമ്മ ഫ്രാന്‍സീസ്‌ ഇലഞ്ഞിക്കല്‍, മേരി ഇമ്മാനുവേല്‍ പൂവത്തുങ്കല്‍, അല്ലി ജോര്‍ജ്‌ അക്കാനത്ത്‌, ഫിലോമിന ഫ്രാന്‍സീസ്‌ തയ്യില്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. ഗ്ലാഡിസ്‌ സാവിയോ, സിസ്റ്റര്‍ മേരി റപ്പേലിറ്റാ, മോട്ടി മാത്യു, തമ്പി മാത്യു, ആല്‍വിന്‍ തോമസ്‌ മാത്യു, ഡോ. ജവഹര്‍ തോമസ്‌ മാത്യു, ജെഫി ജോസഫ്‌ മാത്യു (എല്ലാവരും യു.എസ്‌എ) സോഹദരി-സഹോദര മക്കളാണ്‌.

 

കേരളത്തിലെ പാലാ സ്വദേശിയായ ഫ്രാന്‍സീസ്‌ മാത്യു ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ്‌ മൂന്നാം തീയതി തിങ്കളാഴ്‌ച രാവിലെ 9.30-ന്‌ ആരംഭിക്കും. ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ്‌ സംസ്‌കാര ശുശ്രൂഷകളും, തിരുകര്‍മ്മങ്ങളും. 9.30 മുതല്‍ 10.30 വരെ വ്യൂവിംഗും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും. തുടര്‍ന്ന്‌ ഹൂസ്റ്റണിലെ തോംബാലിലുള്ള ക്ലെയിന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 713 231 3735, 832 380 9363, 713 491 4433 എന്നീ ഹൂസ്റ്റണ്‍ ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.