You are Here : Home / USA News

ചര്‍ച്ചകള്‍ നീണ്ടതു കാരണം ഫൊക്കാനയുടെ ഇലക്ഷന്‍ നടപടി ക്രമങ്ങളിലേക്ക് കടക്കുവാന്‍ കഴിഞ്ഞില്ല

Text Size  

Story Dated: Sunday, July 03, 2016 10:39 hrs UTC

ജനറല്‍ കൌണ്‍സിലിലെ ചര്‍ച്ചകള്‍ നീണ്ടതു കാരണം ഫൊക്കാനയുടെ ഇലക്ഷന്‍ നടപടി ക്രമങ്ങളിലേക്ക് കടക്കുവാന്‍ കഴിഞ്ഞില്ല. 4 മണിക്ക് തീരേണ്ട യോഗം 4.30 വരെ നീണ്ടു. സമാപന സമ്മേളനം കൃത്യസമയത്ത് തുടങ്ങേണ്ടിയതു കൊണ്ട് ജനറല്‍ കൌണ്സിലിലെ അജണ്ടകള്‍ പൂര്‍ ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല . സമാപന സമ്മേളനത്തിനു ശേഷം ചിലപ്പോള്‍ വീണ്ടും യോഗം ചേര്‍ന്നേക്കും

ഫൊക്കാന 2016 – 2018 വർഷത്തെ ഭരണ സമിതിക്കായുള്ള ഫൊക്കാന തിരഞ്ഞെടുപ്പ് തമ്പി ചാക്കോ, മാധവൻ ബി നായർ ടീമുകളാണ്‌ മല്‍സരിക്കുന്നത് . ഇന്ന് നടന്ന ഫൊക്കാന ജനറൽകൗൺസിലിൽ ഒരുവിഭാഗം അംഗങ്ങൾ മാധവൻ നായരുടെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്തതോടെ ചര്‍ച്ചകള്‍ നീണ്ടു. മാധവൻ നായർ പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് ഫൊക്കാന അംഗത്വം നല്കിയതിനെതിരെയാണ്` പ്രധാനമയും തര്‍ക്കമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.