ഫിലഡല്‍ഫിയ: ഡെലവെയര്‍വാലിയിലെ മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കല (മലയാളി അസോസിയേഷന് ഓഫ് ഡെലവെയര്‍വാലി) യുടെ 2016-ലെ ഓണാഘോഷവും, എഴുപതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി സെപ്റ്റംബര്‍ മൂന്നിന് ശനിയാഴ്ച ആഘോഷിക്കുന്നു. ആഘോഷപരിപാടികള്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യകൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്ടും ധന്യമാക്കപ്പെടുന്ന ആഘോഷപരിപാടികളില്‍ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA 19111. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ഏബ്രഹാം (പ്രസിഡന്റ്) 484 716 1636, രേഖാ ഫിലിപ്പ് (സെക്രട്ടറി) 267 519 7118, ജോജോ കോട്ടൂര്‍ (ട്രഷറര്‍) 610 308 9829, അലക്സ് ജോണ്‍ (ചെയര്‍, ഓണം കമ്മിറ്റി) 215 715 8114.
Comments