റിയോ ജനീറോ: ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാജ്യത്തിന് അഭിമാനമായി ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന് ഒളിംപിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് സാക്ഷി വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8–5നു മലര്‍ത്തിയടിച്ചാണു സാക്ഷിയുടെ നേട്ടം. 5–0നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം. റിയോയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായ സാക്ഷി, റെപ്പഷാജെ മല്‍സരത്തിലൂടെയാണു വെങ്കലം നേടിയത്. ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്പിച്ച റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെയാണു സാക്ഷിക്കു റെപ്പഷാജെയില് അവസരം കിട്ടിയത്. റെപ്പഷാജെയുടെ ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ഖോണ്‍ പുറെഡോര്‍ജിനെ (123) തോല്പിച്ചതോടെയാണ് ഇന്ത്യന്‍ താരം വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്.
Comments