ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ നാട് എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയയില്‍, ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക പിക്നിക്ക് പ്രോവിന്‍സ് പ്രസിഡന്റ് രാജു പടയാട്ടിലിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ ലോര്മിയര് പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ടു. അമ്പതില്‍പ്പരം പേര് പങ്കെടുത്ത പിക്നിക്കിന് സാക്ഷ്യംവഹിക്കുവാന്‍ ഡബ്ല്യു.എം.സി റീജണല്‍ ചെയര്മാന് ജോര്‍ജ് പനയ്ക്കല്‍ എത്തിയിരുന്നു. സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ സാബു ജേക്കബ് സി.പി.എയുടെ സാന്നിധ്യം പിക്നിക്കിന് മാറ്റുകൂട്ടി. തുടര്‍ന്നു നടന്ന വിവിധങ്ങളായ കായിക മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കും അംഗങ്ങള്‍ക്കും പ്രോവിന്‍സ് ചെയര്വിമണ് മേരി ജോസഫ്, സെക്രട്ടറി സ്വപ്ന സജി, ട്രഷറര്‍ ജോര്‍ജ് അമ്പാട്ട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് പാലത്തിങ്കല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പിക്നിക്കിനു പുതുമ കൂട്ടുന്നതിനായി ഈവര്‍ഷം ആരംഭിച്ച ഡോര്‍ പ്രൈസിനു ലിസി പടയാട്ടില്‍ നേതൃത്വം നല്കി. ഹോസ്പിറ്റാലിറ്റി കോര്‍ഡിനേറ്ററായ ജോയി കരുമത്തിയുടെ ബാര്‍ബിക്യൂ എല്ലാവരുടേയും മനംകവരുന്നതായിരുന്നു.
Comments