ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ക്നാനായ ഒളിമ്പിക്സ് ആഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് പോള്‍ വുഡ്സില്‍ വെച്ച് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9.30 ന് മുമ്പായി എത്തിച്ചേരേണ്ടതാണ്. 9.45 ന് മാര്‍ച്ച് പാസ്റ്റ് ഫൊറോനാ അടിസ്ഥാനത്തില്‍ ആരംഭിക്കും. മത്സരങ്ങള്‍ കൃത്യസമയത്ത് തന്നെ നടത്തപ്പെടുന്നതാണ്. വിജയികള്‍ക്ക് അന്നേദിവസം തന്നെ ട്രോഫികള്‍ സമ്മാനിക്കും. പ്രായഭേദമെന്യെ എല്ലാവര്ക്കും പങ്കെടുക്കാവുന്ന രീതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ടഹീം ആശസല ഞമരല ഈ വര്‍ഷത്തെ ക്നാനായ ഒളിമ്പിക്സിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഫൊറോനഗ്രൂപ്പിന് ക്നാനായ നൈറ്റില്‍ വെച്ചായിരിക്കും ട്രോഫികള്‍ സമ്മാനിക്കുന്നത്.
ചിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെയും ഓട്ടക്കാരിയേയും തെരഞ്ഞെടുക്കുന്നു എന്നത് ഈ വര്‍ഷത്തെ ക്നാനായ ഒളിംമ്പിക്സിന്റെ പ്രത്യേകതയാണ്. കെ.സി.എസ്. ഭാരവാഹികളായ ജോസ് കണിയാലി, റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോജോ ആലപ്പാട്ട് (കോര്‍ഡിനേറ്റര്‍), ജോയി തേനാകര (കണ്‍വീനര്‍), സാജന് പച്ചിലമാക്കീല്‍, ജേക്കബ് മണ്ണാര്‍ക്കാട്ടില്‍, ജോര്‍ജ് ഏലൂര്‍, ആനന്ദ് ആകശാല, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ ഒളിംമ്പിക്സിന് നേതൃത്വം നല്‍കും. ഫൊറോന ഗ്രൂപ്പുകള്‍ താഴെപ്പറയുന്നതുപോലെയായിരിക്കും. 1. കൈപ്പുഴ & രാജപുരം - കോര്‍ഡിനേറ്റര്‍മാര്‍ - ജെയിംസ് വെട്ടിക്കാട്ട്, ഷാന്‍ കദളിമറ്റം 2. ഉഴവൂര്‍ & കടുത്തുരുത്തി - കോര്‍ഡിനേറ്റര്‍മാര്‍ - ഷൈബു കിഴക്കേയുറ്റ്, ജോസ് മണക്കാട്ട് 3. കിടങ്ങൂര്‍ & മടമ്പം - കോര്‍ഡിനേറ്റര്‍മാര്‍ ജ്യോതിഷ് തെങ്ങനാട്ട്, ജെയ്മോന് നന്തികാട്ട് 4. ഇടയ്ക്കാട്ട് & ചുങ്കം - കോര്‍ഡിനേറ്റര്‍മാര്‍ ജോയിസ് ആലപ്പാട്ട്, ബിനു കൈതക്കതൊട്ടിയില്‍.
Comments