ചിക്കാഗോ : 2016 സെപ്റ്റംബര്‍ അഞ്ചം തീയതി തിങ്കളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്ണമെന്റോടു കൂടി സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. (7800, W. Lyons St. Morton Grove, IL 60053) ഇതിന്റെ എല്ലാതലത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സാജു കണ്ണംപള്ളിയും ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടിലും സംയുക്തമായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ്, അറ്റ്ലാന്റാ എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ അവകാശപ്പെട്ടു.
നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഇധംപ്രദമായി നടക്കുന്ന അന്തര്‍ദേശീയ വടംവലി ടൂര്‍ണമെന്റ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന ഈ അവസരത്തില്‍ ഈ കായികമാമാങ്കത്തെ വരവേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്സും, ചിക്കാഗോയിലെ കായികപ്രേമികളും ആവേശത്തിമിര്‍പ്പില്‍ ആണെന്ന് പ്രസിഡന്റ് സാജു കണ്ണംപള്ളി പറഞ്ഞു. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില്‍ സ്പോണ്സര് ചെയ്ത 3001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്സര് ചെയ്ത 2001 ഡോളറും, എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല്‍ സ്പോണ്സര് ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും, കുരിയന്‍ പെരികലം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ ണലഹരീാല ഉമിരല, ഓണക്കളികള്‍, നാടന്‍പാട്ടുകള്‍, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മുഖ്യ സവിശേഷതകള്‍ എന്ന് ഓണാഘോഷകമ്മിറ്റിയുടെ കണ്‍വീനര്‍ ജോസ് മണക്കാട്ട് പറഞ്ഞു. ഗൃഹാതുരത്വം ഉളവാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുക്കുന്നത് ബെന്നി മച്ചാനിയാണ്. വളരെ സുതാര്യവും കൃത്യനിഷ്ഠയോടും കൂടിയുള്ള സെക്യൂരിറ്റി സര്‍വ്വീസിന് നേതൃത്വം കൊടുക്കുന്നത് തോമസ് പുത്തേത്തും ടീമുമാണ്. താമസസൗകര്യം, ഹോസ്പിറ്റാലിറ്റി, ഗതാഗതം കൈകാര്യം ചെയ്യുന്ന സൈമണ്‍ ചക്കാലപടവന്, അലക്സ് പടിഞ്ഞാറേല്, പീറ്റര്‍ കുളങ്ങര എന്നിവര്‍ പുറത്തു നിന്നു വരുന്ന ടീമുകളെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്നു പറഞ്ഞു. മറ്റു കമ്മിറ്റി അംഗങ്ങളായ ബിജു കരികുളം (Finance), അഭിലാഷ് നെല്ലാമറ്റം (Registration), ജോമോന് തൊടുകയില്‍ (Raffile Auction), ഷാജി നിരപ്പില്‍ (Award), സജി മുല്ലപ്പള്ളി (Facilitty), അനില്‍ മഠത്തിക്കുന്നേല്‍ (Photo & Video), ബിനു കൈതക്കത്തൊട്ടി (Rules & Regulations), അബി കീപ്പാറ (Uniform), ടോമി ഇടത്തില്‍ (Out door entertainment), ജില്‍സ് മാത്യൂ (First Aid), മാത്യു തട്ടാമറ്റം (PRO & Publicity), ഇവരെ കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്സും എല്ലാ കമ്മിറ്റിയിലും ഇവര്‍ക്ക് പിന്നില്‍ അണിനിരക്കുന്നു. പ്രസിഡന്റ് സാജു കണ്ണംപിള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കെല്ലാം ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു. ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സവിനയം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1 847 791 1824, സിറിക്ക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍(1 630 673-3382). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Comments