കാലിഫോർണിയ: സാൻഫ്രാൻസിസ്കോ സിലിക്കൺ വാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കാലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഫോമയുടെ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റുമായ ടോജോ തോമസ് അലമേഡ കൗണ്ടി കാസ്ട്രോ വാലി ഡിസ്ട്രിക്ട് സ്കൂൾ ബോർഡിലേയ്ക് ജനവിധി തേടുന്നു. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായുള്ള പ്രചരണപരിപാടികൾക്ക് നിരവധിയായ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും അനുഗ്രഹാശിർവ്വാദങ്ങളോടെ ടോജോ തോമസ് തുടക്കം കുറിച്ചിരിക്കുന്നു. കൗണ്ടി സ്കൂൾ അധ്യാപകസംഘടകളുടെ നിർലോഭമായ സഹകരണവാഗ്ദാനമാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ടോജോ തോമസ്സിന്റെ എടുത്തുപറയത്തക്കതായ നേട്ടങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിലധികമായി മലയാളികളുൾപ്പെടെയുള്ള കാലിഫോർണിയയിലെ പ്രവാസിസമൂഹത്തിൽ ടോജോ തോമസ് നടത്തിയ ഇടപെടലുകളാണ് കൂടുതലാളുകളെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ അണിചേരാൻ പ്രേരിപ്പിക്കുന്നതിലെ സുപ്രധാന ഘടകം. നിരവധിയനവധിയായ പ്രവാസികളുടെ പൊതുനന്മലാക്കാക്കിയുള്ള പലവിധ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിൽ നാളിതുവരെ പങ്കാളിയായ ടോജോ തോമസ്, തുടർന്നുവരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വിദ്യാഭ്യാസരംഗത്ത് അവശ്യം ഉണ്ടാകേണ്ട സമഗ്രമാറ്റങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുകൊടുക്കുന്നു. നവംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി തദ്ദേശവാസികളായ എല്ലാ പ്രവാസികളുടെയും പ്രാർത്ഥനകളും സഹായസഹകരണങ്ങളുമുണ്ടാവുമെന്ന ആത്മവിശാസത്തിലാണ് അദ്ദേഹം തന്റെ പ്രചരണപരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ഫോമായുടെ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കൂടുതൽ വിവരങ്ങൾക്ക് www.tojo2016.com
പന്തളം ബിജു തോമസ്
Comments