റോയ് മണ്ണൂര്‍
ഫീനിക്സ്: പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്കു HD ശ്രവ്യ മികവോടെ 24 മണിക്കൂര്‍ പ്രക്ഷേപണത്തിലൂടെ ക്രൈസ്തവ മാധ്യമരംഗത്തു ഒരു പുതിയ ചുവടുവയ്പ്പിനു തയ്യാറെടുക്കുന്ന ഗ്രീന്‍ റേഡിയോ സെപ്റ്റംബര്‍ 25 ന് സംപ്രേഷണം ആരംഭിക്കുന്നു. ഗ്രീന്‍ മിനിസ്ട്രിക്സ് നേതൃത്വം നല്കുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ , ധ്യനാചിന്തകള്, നാടകങ്ങള്‍, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. visit www greenradiolive.com info@greenradiolive.com
Comments