കോട്ടക്കല്‍: ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി ബീരാന് സാഹിബിന്റെ മകനും , ഗ്ലോബല്‍ കെഎം സിസി പ്രസിഡന്റും , അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ യു.എ.നസീര്‍ സാഹിബിനെ, എംപി മാരായ പി.കെ കുഞ്ഞാലിക്കുട്ടി , പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ സന്ദര്‍ശിച്ചു , നേരെത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യും സന്ദര്‍ശിച്ചിരുന്നു. ഒരു മാസം നീണ്ട് നില്ക്കുന്ന ആയുര്‍വേദ ഫിസിയോതൊറാപ്പി വേണ്ടിവരുമെന്നും മൂന്ന് മാസത്തോടെ നടക്കാന്‍ സാധിക്കുമെന്നും കോട്ടക്കല്‍ ആയുര്‍വേദ സെന്റര്‍ മേധാവി പറഞ്ഞു
Comments