ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഒാഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017–18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 10ന് ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തെ ഭാരവാഹികൾ രക്ഷാധികാരി– വെരി. റവ.ഫാ പുന്നൂസ് കോറെപിസ്ക്കോപ്പാ പ്രസിഡന്റ്– റവ. ഫിലിപ്പ് ഫിലിപ്പ് വൈസ് പ്രസിഡന്റ്– റവ. ഫാ. രാജേഷ് ക ജോൺ സെക്രട്ടറി– ടോം വിരിപ്പൻ ട്രഷറർ– റജി ജോർജ് പ്രോഗ്രാം കോർഡിനേറ്റര്‍– ഡോ. അന്നാ കെ ഫിലിപ്പ് സ്പോർട്സ് കൺവീനർ– റവ ഫാ ഏബ്രഹാം സക്കറിയാ പബ്ലിക്ക് റിലേഷൻസ് ഒാഫിസർ– റവ. കെ.ബി കുരിവിള വോളന്റിയർ ക്യാപ്റ്റൻ– അനൂപ് ചെറുകാട്ടൂർ യൂത്ത് കോർഡിനേറ്റർ– റവ. ഏബ്രഹാം വർഗീസ് ഒാഡിറ്റർ– രാജൻ തോമസ് ഡിസംബർ 25 ന് നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ്സ് ആഘോഷത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും തുടർന്ന് നടത്തപ്പെടുന്ന കമ്മിറ്റികളിൽ ആലോചിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments