നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിനയിലെ ഷാര്‍ലെറ്റില്‍ ഈവര്‍ഷം ജൂലൈയില്‍ കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പരിശുദ്ധ മാതാവിന്റേയും, വി. യൗസേഫ് പിതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായ ഒക്ടോബര്‍ 29-നു ഞായറാഴ്ച ചിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ഒക്ടോബര്‍ 22-നു ഞായറാഴ്ച കൊടിയേറ്റത്തോടെ തുടങ്ങിയ കൊന്ത നമസ്കാരവും മറ്റു പ്രാര്‍ത്ഥനകളും ദിവസവും നടന്നുകൊണ്ടിരിക്കുന്നു. പള്ളി വികാരി ഫാ. ജോര്‍ജ് ദാനിയേലിന്റേയും, ഫാ. പോള്‍ ചാലിശേരിയുടേയും, പാരീഷ് കൗണ്‍സിലിന്റേയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബെന്നി വലിയകുന്നേല്‍ അറിയിച്ചതാണിത്.
Comments