You are Here : Home / USA News

അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം ഉപാധികളോടെയെന്ന് യുഎസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 05, 2018 02:29 hrs UTC

വാഷിങ്ടൺ ഡിസി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ചിലരുടെയെങ്കിലും പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെങ്കിൽ ട്രംപ് മുന്നോട്ടുവെച്ച കർശന ഉപാധികൾ അംഗീകരിക്കണമെന്ന് വൈറ്റ് ഹൈസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അടുത്ത ആഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുമായി ഡമോക്രാറ്റിക്ക് സെനറ്റർമാർ നടത്താനിരിക്കുന്ന ചർച്ചകൾ ഫലപ്രദമാകണമെങ്കിൽ ട്രംപിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുക തന്നെ വേണമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി പറഞ്ഞു.

അതിർത്തി മതിൽ, ചെയ്ൻ മൈഗ്രേഷൻ, ഡൈവേഴ്സിറ്റി വീസ ലോട്ടറി തുടങ്ങിയ വിഷയങ്ങൾ ഡമോക്രാറ്റുകൾ അംഗീകരിച്ചാൽ ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് വിഷയം ചർച്ച ചെയ്യാമെന്നും ഇതിനു തയ്യാറാകാത്ത പക്ഷം മാർച്ച് 5 ന് ഡിഎസിഎ പ്രോഗ്രാം ടെർമിനേറ്റ് ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റവും, കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നതും വളരെ അപകടകരമായ സ്ഥിതി വിശേഷമാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഡമോക്രാറ്റിക് അംഗങ്ങൾ ട്രംപിന്റെ നിർദേശങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് ഏതറ്റം വരെ പോകുന്നതിനും തയ്യാറായിട്ടാണ് ഭരണ നേതൃത്വം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.