You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്‌ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രവർത്തനോദ്ഘാടനം മെയ് അഞ്ചിന്, ജേക്കബ് തോമസ് മുഖ്യാതിഥി

Text Size  

Story Dated: Monday, March 05, 2018 04:49 hrs UTC

ഹൂസ്റ്റൺ∙ ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അടുത്ത രണ്ടു വര്‍ഷത്തെ പരിപാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മേയ് അഞ്ച് ശനിയാഴ്ച നടക്കും. ഫെബ്രുവരി 27ന് ഹൂസ്റ്റൺ കൈരളി സ്റ്റുഡിയോയില്‍ കൂടിയ യോഗത്തിലാണ് തീരുമാനിച്ചതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍ അറിയിച്ചു. മുന്‍ കേരള വിജിലന്‍സ് മേധാവി ഡോ.ജേക്കബ് തോമസ് ആണ് പരിപാടിയുടെ ഉദ്ഘാടകന്‍.

യോഗത്തില്‍ ഐപിസിഎന്‍എ പ്രസിഡന്റ് ഇലെക്ക്റ്റ് ഡോ.ജോര്‍ജ് കാക്കനാട്ട്, നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ആറന്മുള, സെക്രട്ടറി ജോര്‍ജ് പോള്‍, ട്രഷറര്‍ഫിന്നി രാജു, വൈസ് പ്രസിഡന്റ് ശങ്കരന്‍കുട്ടി, ജോര്‍ജ് തെക്കേമല, മോട്ടി മാത്യു, ജിജു കുളങ്ങര ജോണ്‍ വര്‍ഗിസ് തുടങ്ങി പതിനാറു പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ 28നു ഫ്ലോറിഡയില്‍ നടക്കുന്ന ദേശീയ പ്രവര്‍ത്തന ഉദ്ഘാടനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനും വന്‍വിജയമാക്കാനും ജോര്‍ജ് കാക്കനാട്ട് അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

നാഷണല്‍ കമ്മറ്റി ഏറ്റെടുത്തിട്ടുള്ള പുതിയ പരിപാടികളായ STEP, മെഡിക്കല്‍ ജേര്‍ണലിസം രംഗത്തെ പുതിയ കാല്‍വയ്പ്പ്‌ തുടങ്ങിയവയെകുറിച്ച് അനില്‍ ആറന്മുള വിശദീകരിച്ചു. STEP പദ്ധതിയിലൂടെ കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനവുമായി മുന്നോട്ടുവന്ന ജിജു കുളങ്ങരയെ യോഗത്തില്‍ അനുമോദിച്ചു.

By: അനിൽ അറന്മുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.