You are Here : Home / USA News

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

Text Size  

Story Dated: Wednesday, April 04, 2018 02:51 hrs UTC

ടൊറന്റോ: കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തി ഇനി മുതല്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു. മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്കാരം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാര രാവിന് കാനഡ സാക്ഷ്യം വഹിക്കുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018.കാനഡയിലെ പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തില്‍ ആണ് ഈ അവാര്‍ഡ് നിശയ്ക്ക് തിരശീല ഉയരുന്നത്.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായി സൗത്ത് ഇന്‍ഡ്യയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം ടോറന്റോയില്‍ നടന്നു. tisfa 2018 വെബ്‌സൈറ്റിന്റെഉത്ഘാടനം മാര്‍ച്ച് 31 നു ടൊറന്റോയില്‍ നടന്ന ചടങ്ങില്‍ Blue Sapphire Entertainment ന്റെ ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ നിര്‍വഹിച്ചു .tisfa 2018 ഔദ്യോഗിക സ്‌പോണ്‍സര്‍ ആയ മനോജ് കര്‍ത്ത, മിസ്സിഗോള കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍,തമിഴ് എന്റര്‍ടൈന്മെന്റ് ടെലിവിഷന്‍ ചെയര്‍മാന്‍ പ്രേം അരശരത്‌നം , സ്കാര്‍ബോര്‍ഗോ ബിസിനസ് ബോര്‍ഡ് ഡയറക്ടര്‍ വിരേഷ് മാത്തുര്‍, മാഗ്‌നസ് ടെലിമീഡിയ സി ഈ ഒ വിജയ് സേതുമാധവന്‍,ഇന്നോവേവ് മീഡിയ ഇങ്ക് ഡയറക്ടര്‍ ആനി കോശി,അലക്‌സ് അലക്‌സാണ്ടര്‍ (ഹോം ലൈഫ്), ഡോ.സജീവ് മാധവന്‍,നിര്‍മ്മാതാവ് ശുഭ തമ്പി പിള്ള,സംവിധായകനും ഛായാഗ്രാഹകനുമായ രവി അച്യുതന്‍,എന്നിവര്‍ ഈ ചടങ്ങിന് സാക്ഷികള്‍ ആയി. ഈ ചെറിയ തുടക്കം വരും വര്‍ഷങ്ങളില്‍ ചലച്ചിത്ര രംഗത്തിനും,അവാര്‍ഡുകളുടെ ഘടനയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അജീഷ് രാജേന്ദ്രന്‍ വ്യക്തമാക്കി.പബ്ലിക് വോട്ടിങ്,നോമിനേഷന്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ ആയിട്ടാണ് വിധിനിര്‍ണ്ണയം നടക്കുന്നത്.ഓണ്‌ലൈന്‍ വോട്ടിങ്ങില്‍ 2017 ലെ ചിത്രങ്ങളില്‍ മലയാളം തമിഴ് വിഭാഗവും,നോമിനേഷന്‍ വഴി മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ ചിത്രങ്ങളുമാണ് ആദ്യ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നത്.ഇത് വരും വര്‍ഷങ്ങളില്‍ എല്ലാ സൗത്ത് ഏഷ്യന്‍ ഭാഷകളിലെയും സിനിമകളെയും ഉള്‍പ്പെടുത്തി നടത്താന്‍ ആണ് tisfa അണിയറ പ്രവര്‍ത്തകരുടെ ശ്രമം. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ചിത്രങ്ങളെയാണ് ശേളെമ ആദ്യവര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നത്.ഇതിനു പുറമെ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിം എന്‍ട്രികളും ശേളെമ യില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഏഷ്യയിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ടോറന്റോയില്‍ നിന്നും നടത്തുന്ന ആദ്യത്തെ അന്തര്‍ദേശീയ അവാര്‍ഡ് നിശ ആയിരിക്കും tisfa2018. ജൂണ്‍ ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ റ്റിസ്ഫാ 3018 ന്റെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും.അവാര്‍ഡ് നിശയെ പറ്റിയുള്ള എല്ലാ വിവരങ്ങള്‍ക്കും www. tisfa. ca എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.