സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്നവർ സന്നഹിതരായിരുന്ന ചടങ്ങിൽ റോക്ലാൻഡ് കൗണ്ടിയുടെ ഈ വർഷത്തെ സാമൂഹിക സേവനത്തിനുള്ള അവാർഡ് രേഖ നായർക്ക് നിറഞ്ഞ സദസ്സിന്റെ ഹർഷാരവത്തിന്റെ ഇടയിൽ സമ്മാനിച്ചു. അവാർഡ് ജേതാവിനെ സദസ്സിന് പരിചയപെടുത്തിയത് hon. ആനി പോൾ ആയിരുന്നു. വാക്കുകൾ കുറവും പ്രവർത്തി കൂടുതലും... അതാണ് രേഖ നായർ ഈ അവാർഡിന് അർഹ ആക്കിയത് എന്ന് റോക്ലാൻഡ് കൗണ്ടി മജോറിറ്റി ലീഡർ കൂടിയായ ശ്രീമതി ആനി പോൾ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. രേഖയെ പോലെ ഉള്ളവരെ മുഖ്യധാര രാഷ്ട്രീയത്തിൽ കാണുവാൻ ആഗ്രഹിക്കുന്നു എന്ന് ലെജിസ്ലേറ്റീവ് ചെയർ hon. ടോണി ഏൾ ആശംസ പ്രസംഗത്തിൽ വ്യക്തമാക്കി. ശ്രീമതി രേഖ നായർ നന്ദി പ്രസംഗത്തിൽ താൻ ചെയ്ത ചില നിസാര പ്രവർത്തികൾ ആർക്കും ചെയ്യാവുന്നവ ആണെന്നും, അതിന് കുറച്ചു സമയവും മനസ്സും മാറ്റി വെയ്ക്കുക എന്നത് മാത്രം ആണ് വേണ്ടത് എന്നും വ്യക്തമാക്കി.
Comments