You are Here : Home / USA News

ഒക്കലഹോമ അദ്ധ്യാപകസമരം-വിദ്യാലയങ്ങള് മൂന്നാംദിവസം അടച്ചിടും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 05, 2018 01:05 hrs UTC

ഒക്കലഹോമ: ശമ്പള വര്ദ്ധനവ് ആവശ്യപ്പെട്ട് ഒക്കലഹോമ പബ്ലിക്ക് സ്‌ക്കൂള് അദ്ധ്യാപകര് ആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിടുമ്പോള് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസരംഗം നിശ്ചലമായി. ഏപ്രില് 2 തിങ്കളാഴ്ചയാണ് അദ്ധ്യാപകര് പണിമുടക്ക് ആരംഭിച്ചത്.

പബ്ലിക്ക് സ്‌ക്കൂളുകള്ക്കാവശ്യമായ ഫണ്ടിങ്ങ്, സപ്ലൈയ്‌സ് എന്നിവ നല്കുന്നതില് ഗവണ്മെന്റ് അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ചാണ് അദ്ധ്യാപകര് പണിമുടക്കിലേക്ക് പ്രവേശിച്ചത്. സംസ്ഥാന ഗവണ്മെന്റും, അദ്ധ്യാപക യൂണിയനുമായി നിരവധി വട്ടം ചര്ച്ചകള് നടന്നുവെങ്കിലും ഒരു ധാരണയായില്ലെങ്കില് സമരം തുടരാനാണ് യൂണിയന് തീരുമാനം.

അദ്ധ്യാപകര് 10,000 ഡോളര് ശമ്പള വര്ദ്ധനവ് ആവശ്യപ്പെട്ടപ്പോള് സംസ്ഥാന ഗവര്ണ്ണര് മേരി ഫാളിന് അദ്ധ്യാപകരുടെ ആവശ്യം അംഗീകരിക്കുവാന് തയ്യാറായിട്ടില്ല. യു.എസ്. ബ്യൂറോ ഓഫ് ലേബര് സ്റ്റാറ്റിക്‌സ് കണക്കനുസരിച്ച് 42460 ഡോളറാണ് അദ്ധ്യാപകരുടെ ശരാശരി വാര്ഷീക വരുമാനം. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറഞ്ഞ ശമ്പളമാണ്.

അദ്ധ്യാപകരുടെ സമരം തുടരുന്നതു 230,000 വിദ്യാര്ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുകയെന്ന് രക്ഷാകര്ക്താക്കള് പരാതിപ്പെട്ടു.

ഇതിനിടയില് അദ്ധ്യാപക സമരത്തെ രൂക്ഷമായി വിമര്ശിച്ചു റിപ്പബ്ലിക്കന് നിയമസഭാ സാമാജികരും, ഗവര്ണ്ണറും രംഗത്തെത്തി. അദ്ധ്യാപകര്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്ത്ഥികള് ഒക്കലഹോമ സംസ്ഥാനത്തു വന് പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.