ന്യൂജഴ്സി∙ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സി (നാമം)ന്റെ നാമം 2018 എക്സലന്‍സ് അവാര്‍ഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 28 ന് ശനിയാഴ്ച വൈകുന്നേരം 5 ന് ന്യൂജഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മലയാളികളായ എട്ടു പേർക്ക് അവാര്‍ഡ് നൽകി ആദരിക്കും.
ചടങ്ങിൽ മുഖ്യാതിഥി ഡെപ്യൂട്ടി കോൺസുലാർ ജനറൽ ദേവദാസൻ നായർ വിശിഷ്ടാതിഥി നടൻ തമ്പി ആന്റണിയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി അവാർഡ് നൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ന്യൂജഴ്സിയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന വ്യത്യസ്തയാർന്ന അവാർഡ് നിശയിൽ അവാർഡ് ജേതാക്കൾ ഉൾപ്പെടെയുള്ള അമേരിക്കയിലെ പ്രശസ്തരായ കലാകാരന്മാരുടെ ദൃശ്യ -ശ്രാവ്യമായ വിരുന്നുകളും ബാൻക്വറ്റ് വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കർണാട്ടിക് സംഗീതജ്ഞനായ ടി.എസ്. നന്ദകുമാറും സംഘവും നയിക്കുന്ന പെർഫോമൻസോടെയാണ് അവർഡ് നിശയ്ക്ക് തിരശീല ഉയരുന്നത്. 17 പേർ ചേർന്നൊരുക്കുന്ന വ്യത്യസ്തമാർന്ന സംഘനൃത്തമാണ് തുടർന്നു നടക്കുക. 'ഡാൻസ് യുഎസ്എ ഡാൻസ്' ചാമ്പ്യന്മാരായ എക്സോഡസ് ആർട്ടിസ്ട്രിയുടെ പവർ പാക്കഡ് മാസ്മരിക പ്രകടനമായിരിക്കും നാമം അവാർഡ് നിശയിലെ മറ്റൊരു പ്രധാന ആകർഷണം. അഞ്ജലി ഗീതാഞ്ജലി സഹോദരിമാരാണ് മറ്റൊരു പുതുമയുള്ള നൃത്തവുമായി എത്തുന്നത്.
അവാർഡ് നിശക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ന്യൂജഴ്സിയിലെ എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും സെക്രട്ടറി ജനറല്‍ മാധവന് ബി. നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വൈസറി കമ്മിറ്റി ചെയര്മാന് ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യം, വര്‍ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പത്മജ നായർ എന്നിവര്‍ അറിയിച്ചു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടു മഹത് പ്രതിഭകളെയാണ് നാമം 2018 എക്സലന്‍സ് അവാഡിന് തിരെഞ്ഞെടുത്തിട്ടുള്ളത്. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എക്സലൻസ്അവാർഡ് ഡോ. തോമസ് എബ്രഹാമിനാണ്. ഡോ. ബാബു സ്റ്റീഫനാണ് ബഹുമുഖ പ്രതിഭക്കുള്ള അവാര്‍ഡ്.
ഏറ്റവും മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരം ഡോ.രാംദാസ് പിള്ളക്കാണ്. രേഖാ നായര്‍ക്കാണ് മാനവികതക്കുള്ള നാമം 2018 എക്സലന്റ് അവാര്‍ഡ്. ഡോ. അജയ്ഘോഷിനാണ് നാമത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ്. ടി.എസ്. നന്ദകുമാറിനാണ് മികച്ച സംഗീതജ്ഞനുള്ള നാമം 2018 എക്സലന്റ് പുരസ്കാരം.
കലിഫോർണിയയിലെ സാൻസാന്റിയാഗൊ സ്വദേശികളായ കുരുന്നു പ്രതിഭകളായ തനിഷ്ക് മാത്യു ഏബ്രഹാം, ടിയറ തങ്കം ഏബ്രഹാം സഹോദരങ്ങൾക്കാണ് ഈ വർഷത്തെ മികച്ച പ്രതിഭകൾക്കുള്ള നാമം 2018 എക്സലൻസ് അവാർഡ്. അവാർഡ് നിശ പാസ് മൂലം നിയന്ത്രിക്കുന്നതാണ്. ടിക്കറ്റുകൾ www.sulekha.com ൽ ലഭ്യമാണ്.
Comments