You are Here : Home / USA News

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ന്യൂജേഴ്‌സിയില്‍

Text Size  

Story Dated: Friday, August 21, 2015 05:55 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: സുവിശേഷ വെളിച്ചമായി പെയ്‌തിറങ്ങുന്ന `അഭിഷേകാഗ്നി'യെ സ്വീകരിക്കാനൊരുങ്ങി ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സമൂഹം. 1500 പേര്‍ പങ്കെടുക്കുന്ന ധ്യാന ശുശ്രൂഷയ്‌ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. മനുഷ്യഹൃദയങ്ങളില്‍ അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ അലയടിപ്പിച്ച്‌, പരിശുദ്ധാത്മാഭിഷേകത്താല്‍ കൃപയുടെ വരദാനങ്ങള്‍ വാരിച്ചൊരിഞ്ഞ്‌, അനേകലക്ഷം ദൈവമക്കള്‍ക്ക്‌ ജീവിതവിശുദ്ധി പകര്‍ന്നുനല്‍കി, യേശുക്രിസ്‌തുവിന്റെ പ്രസാദവരത്തിലൂടെ ആത്മചൈതന്യാനുഭവം നിറച്ച്‌ ജീവിതവിശുദ്ധിയിലേക്ക്‌ നയിക്കുന്ന പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്‌ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന `അഭിഷേകാഗ്നി ധ്യാനം' ഓഗസ്റ്റ്‌ 21,22,23 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്നു. ജപമാലയോടെ ആരംഭിക്കുന്ന മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകളില്‍ ദിവ്യബലി, കുമ്പസാരം, അന്ധകാരദുഷ്‌ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷാ വചന സൗഖ്യശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വെള്ളിയാഴ്‌ച 4 മണിക്ക്‌ ആരംഭിക്കുന്ന `അഭിഷേകാഗ്നി' ധ്യാന ശുശ്രൂഷ രാത്രി എട്ടുമണി വരേയും, ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകുന്നേരം 4 മണി വരേയും, അവസാന ദിവസമായ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 4 മണിയോടെ മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ സമാപനം കുറിക്കും. അമേരിക്കയിലെ പ്രവാസ ജീവിതത്തിലേക്ക്‌ ദൈവവചനം കുളിര്‍മഴയായി പെയ്‌തിറങ്ങുന്ന ഈ മൂന്നിദിനങ്ങള്‍ വ്യക്തിജീവിതത്തിലും, കുടുംബങ്ങളിലും, നവീകരണമുണ്ടാക്കുന്നതിനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന്‌ പ്രദാനം ചെയ്യുവാനും, പരിശുദ്ധാത്മാവിന്റെ കൃപാവാരത്തില്‍ നിറഞ്ഞ്‌ സഭയ്‌ക്കും സമൂഹത്തിനും, കുടുംബത്തിനും നല്ല ജനതയാകുവാനും ഈ അഭിഷേകാഗ്നി ധ്യാനത്തിലൂടെ സാധിക്കുമാറാകട്ടെ എന്ന്‌ ബഹുമാനപ്പെട്ട വികാരി ഫാ. തോമസ്‌ കടുകപ്പള്ളി ആശംസിച്ചു. രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍പേര്‍ക്കും സൗകര്യപ്രദമായി ധ്യാനശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വിദൂര സ്ഥലങ്ങളില്‍ നിന്ന്‌ ഗ്രൂപ്പായി ധ്യാനത്തില്‍ പങ്കെടുക്കുന്നതിന്‌ എത്തുന്നവരുടെ ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്ഥലപരിമിതി മൂലം ഇനിയും രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ലെന്ന്‌ സംഘടാകര്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) 908 837 9484, മാത്യു കൈരന്‍ (908 642 0685), ജെയിംസ്‌ കൊക്കാട്ട്‌ (973 900 0858), ജോജു ഫിലിപ്പ്‌ (516 305 1767), ജോജി താടിക്കാരന്‍ (908 510 2219), കുഞ്ഞമ്മ ഫ്രാന്‍സീസ്‌ (732 829 6032), തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451. വെബ്‌: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.