You are Here : Home / USA News

ലാസ്‌ വേഗസില്‍ വര്‍ണ്ണാഭമായ ഓണാഘോഷം

Text Size  

Story Dated: Friday, August 21, 2015 06:14 hrs UTC

 
കേരളാ അസ്സോസിയേഷന്‍ ഓഫ്‌ ലാസ്‌ വേഗസ്‌ 2015 ഓണാഘോഷം 4 ദിനമായി വിജയകരമായി കൊണ്ടാടി. ആഗസ്‌റ്റ്‌ 7-നു വെള്ളിയഴ്‌ച വൈകിട്ട്‌ ഹെന്‍ഡേര്‍സനിലെ സാന്റി റിഡ്‌ജ്‌ പാര്‍ക്കില്‍ വോളീബോള്‍ മത്സരത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടു. അന്തര്‍ സംസ്‌ഥാന വോളീബോള്‍ ടീമാണു ഈ വര്‍ഷം മത്സരത്തിനുണ്ടായിരുന്നതു. വാശിയേറിയ ഫൈനല്‍ മത്സരത്തിനൊടുവില്‍ ടീം ഹൈദ്രാബാദ്‌ കേരളാ ടീമിനെ പരാചയപ്പെടുത്തി എവര്‍ റോളിങ്‌ ട്രോഫി കരസ്‌ഥമാക്കി. ര്‍ണ്ടാം ദിനമായ 8-നു വൈകിട്ടു വാശിയേറിയ ചീട്ടുകളി മത്സരവും ചെസ്‌ ടൂര്‍ണമെന്റ്‌ മത്സരവും നടത്തപ്പെട്ടു. മുന്‍ പ്രസിഡന്റു കൂടിയായ വത്സമ്മ ജോണിന്റെ ടീം ചീട്ടുകളി മത്സരത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

മൂന്നാം ദിനമായ 15-നു കോര്‍ണര്‍ സ്‌റ്റോണ്‍ പാര്‍ക്കില്‍ എല്ലാ പ്രായക്കാരേയും പങ്കെടുപ്പിച്ചു വിവിധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ചാക്കിലോട്ടം, സ്‌ത്രീ- പുരുഷന്മാര്‍ക്കായി പ്രത്യേക വടം വലി മത്സരം എന്നീ മത്സരങ്ങള്‍ വാശിയേറിയവ തന്നെ ആയിരുന്നു. തുടര്‍ന്നു കേരളത്തിന്റെ തനതായ ഓണവിഭവങ്ങളായ, എരിശ്ശേരി, പുളിശ്ശേരി, അവിയല്‍, സംബാര്‍, കാളന്‍, ഓലന്‍, ഇഞ്ചിക്കറി, തോരന്‍, നരങ്ങാക്കറി, പരിപ്പുകറി, ഉപ്പേരി, പപ്പടം, നാടന്‍ ചോര്‍, പായസം തുടങ്ങി ഒട്ടേറെ വിഭവ സമ്രുദ്ധമായ ഓണസദ്യ സ്വാദിഷ്‌ഠമായിരുന്നു. ഓണാഘോഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം സംഘാടജര്‍ മറന്നില്ല .പ്രസിഡന്റ്‌ വത്സമ്മ ജോണിന്റെ ഓണ-സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ക്കു ശേഷം വളരെയേറെ കുട്ടികളെ പങ്കെടുപ്പിച്ചു ഒരു ദേശഭക്‌തി ഗാനത്തിനു ചുവടുവച്ചു മനോഹരമായ ന്രുത്തം അവതരിപ്പിച്ചു.

ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം 16-നു ഞായറഴ്‌ച വൈകിട്ടു 5-നു ലാസ്‌ വേഗസിലെ ക്ലമിന്‍ഗ്ഗോ ലൈബ്രറി തിയേറ്ററില്‍ ആരംഭിച്ചു. 3 മണിക്കൂറുജള്‍ മികവുറ്റ കലാപരിപാടികള്‍ അഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. കള്‍ച്ചറല്‍ സെജ്രട്ടറി ശ്രീമതി ഷൈനി തോമസ്‌ പരിപാടികളുടെ അവതാരകരായി ജെന്‍സി മാത്യു, ബീനാ ജോണ്‍ എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി. പ്രസ്സിഡന്റ്‌ വത്സ്‌സമ്മ ജോണിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യ അതിഥി സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഹിസ്‌ എക്‌സലന്‍സി അംബാസിഡര്‍ വെങ്കടേശന്‍ അശോകിനെ ഓണാശംസാ പ്രസംഗത്തിനായി വേദിയിലേക്കു ക്ഷണിച്ചു. വേദിയിലെത്തിയ കൗണ്‍സില്‍ ജനറലിനെ കള്‍ച്ചറല്‍ സെക്രട്ടറി ഷൈനി തോമസ്‌ ബൊക്കെ നല്‍കിയും സെക്രട്ടറി ജോസ്‌ ഓണാട്ട്‌ പൊന്നാട അണിയിച്ചും പ്രസിഡന്റ്‌ വത്സമ്മ ജോണ്‍ ഫലകം നല്‍കിയും ആദരിച്ചു.

തുടര്‍ന്നു കൗണ്‍സില്‍ ജനറിലിനൊപ്പാം അസ്സോസ്സിയേഷന്റെ മുന്‍ ജാല പ്രസിഡന്റുമാരും ചെര്‍ന്നു ഭദ്രദീപംകൊളുത്തി ഓണാഘോഷങ്ങളുടെ സമാപന സമ്മേളത്തിനു തുടക്കം കുറിച്ചു. കൗണ്‍സില്‍ ജനറലിന്റെ ആശംസാ പ്രസംഗത്തിനു ശേഷം, 75 വയസ്സിനു മേല്‍ പ്രായമുള്ള ലാസ്‌ വേഗസ്സിലെ മലയാളികളെ പൊന്നാട നല്‍കിയും 2015-ലെ ഹൈസ്‌കൂള്‍ ഗ്രാജുവേറ്റിനെ പൂച്ചെണ്ടുകള്‍ നല്‍കിയും ആദരിച്ചു. തുടര്‍ന്നു മാവേലി തമ്പുരാനെ ലാസ്‌ വേഗസ്സിലെ മലയാളി സുന്ദരികള്‍ സ്‌റ്റേജിലേക്കു ആനയിച്ചു. മനോഹരങ്ങളായ ചുവടുകള്‍ വച്ചുള്ള തിരുവാതിരകളി, എല്ലാ പ്രായക്കരൂം അവതരിപ്പിച്ച സിനിമാ ക്ലാസിക്കല്‍ ന്രുത്ത ന്രുത്ത്യങ്ങള്‍, ഗാനങ്ങള്‍, ഒക്കെ ഗ്രഹാതുരത്വത്തിന്റെ പൂക്കൂട തുറന്നു പൊന്നോണം വരവായി എന്നറിയിക്കുന്നതായിരുന്നു. സെക്രട്ടറി ജോസ്‌ ഓണാട്ട്‌ കമ്മറ്റി അംഗങ്ങള്‍ക്കും, പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാപ്രതിഭക്കള്‍ക്കും, പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും, ആഘോഷങ്ങള്‍ വിജയമാക്കാന്‍ സഹയിച്ച എല്ലാ വോളണ്ടിയര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തി.

തുടന്നു കൗണ്‍സില്‍ ജനറല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞു. പൊതു ജനങ്ങള്‍ക്ക്‌ കൗണ്‍സിലേറ്റില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കും ബഹുമാന്യനായ വെങ്കടേശന്‍ അഷോജ്‌ മറുപടി നല്‍കുകയുംകൗണ്‍സിലേറ്റിന്റെ എല്ലാ സഹായ സഹകരണവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

കേരളാ അസ്സോസിയേഷന്റെ 2015 ഓണാഘോഷം എന്തുകൊണ്ടും വന്‍ വിജയമാക്കി കീര്‍ത്ത കമ്മറ്റി അംഗങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.