You are Here : Home / USA News

എന്‍.വൈ.എം.സി മൂന്നാമത്‌ ഐലന്റ്‌ കപ്പ്‌ 2015 ബോളിബോള്‍ ടൂര്‍ണമെന്റ്‌ ഓഗസ്റ്റ്‌ 22-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 22, 2015 10:13 hrs UTC

എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ 2015 ഓഗസ്റ്റ്‌ 22-ന്‌ രാവിലെ 7 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ വച്ച്‌ (175 th Street, Union Turnpike, Gate #4) മൂന്നാമത്‌ `ഐലന്റ്‌ കപ്പ്‌ 2015' വോളിബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. അത്യന്തം വാശിയേറിയ മത്സരങ്ങളിലേക്ക്‌ സ്‌പോര്‍ട്‌സ്‌ പ്രേമികളെ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. എന്‍.വൈ.എം.സി യുണൈറ്റഡ്‌, വാഷിംഗ്‌ടണ്‍ കിംഗ്‌സ്‌, ഫിലി സ്റ്റാഴ്‌സ്‌, റോക്ക്‌ലാന്റ്‌ സോള്‍ജിയേഴ്‌സ്‌, എന്‍.ജെ. ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌, NJ Baadshaz LI Primier League, Punjabi Spikers, NY Scylla എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ (516 849 2832), സെക്രട്ടറി സ്‌കറിയാ മത്തായി (917 208 1714), വോളിബോള്‍ കോര്‍ഡിനേറ്റര്‍ ബിഞ്ചു ജോണ്‍ (646 584 6859), രഘു നൈനാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.