You are Here : Home / USA News

ശാലോം വിക്ടറി കോണ്‍ഫറന്‍സ്: അമേരിക്കയില്‍ മൂന്ന് നഗരങ്ങളില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 22, 2015 10:21 hrs UTC

ടെക്‌സസ്: വിവിധ രാജ്യങ്ങളില്‍ ശലോമിന്റെ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രതിനിധികളും പങ്കെടുക്കുന്ന ശാലോം വിക്ടറി കോണ്‍ഫറന്‍സിന് അമേരിക്ക തയ്യാറെടുക്കുന്നു.  ഈ വര്‍ഷം  സാക്രമെന്റോ, വാഷിംഗ്ടണ്‍, എഡിന്‍ ബര്‍ഗ് (മക് അലന്‍ )  എന്നീ മൂന്ന് നഗരങ്ങളിലാണ്  വിക്ടറി കോണ്‍ഫറന്‍സ് നടത്തപ്പെടുക.  സാക്രമെന്റോയില്‍ സെപ്തംബര്‍ 47 തിയതികളിലും, വാഷിങ്ടണില്‍ സെപ്തംബര്‍ 10-13 തിയതികളിലും, എഡിന്‍ബര്‍ഗില്‍ സെപ്തംബര്‍ 17-20 തിയതികളിലുമായി  കോണ്‍ഫറന്‍സ് നടക്കും.
 
റവ. ഡോ. റോയി പാലാട്ടി, പ്രൊഫ. കെ.ജെ മാത്യു, ഡോ. ജോണ്‍ ഡി, റെജി കൊട്ടാരം, അലക്‌സ് ഞാവള്ളി, സന്തോഷ് ടി തുടങ്ങി വര്‍ഷങ്ങളോളം ദൈവശുശ്രൂഷയില്‍ സമര്‍പ്പണത്തോടെ തുടരുന്ന വചനപ്രഘോഷകരാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. 
 
ശുശ്രൂഷാജീവിതത്തെക്കുറിച്ചും ആത്മീയവളര്‍ച്ചയെക്കുറിച്ചും ഗൗരവമായി ചിന്തിക്കുന്ന ആര്‍ക്കും ഈ സ്പിരിച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.
വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ശാലോം പീസ് ഫെലോഷിപ്പ് അംഗങ്ങള്‍ക്കും ശുശ്രൂഷകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന നാലുദിവസം താമസിച്ചുള്ള ഒരു കോണ്‍ഫറന്‍സാണിത്. മാസങ്ങള്‍ക്കുമുമ്പേ അമേരിക്കയിലുടനീളമുള്ള ശുശ്രൂഷകര്‍ ശക്തമായ പ്രാര്‍ത്ഥനകളും ഒരുക്കങ്ങളുമായി ഈ വന്‍ശുശ്രൂഷയ്ക്കായി ഒരുങ്ങുകയാണ്. രാവും പകലും ദിവ്യകാരുണ്യ ആരാധനയും ജപമാലകളും ഇതിനുവേണ്ടി നടത്തപ്പെടുന്നു. പങ്കെടുക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും കര്‍ത്താവിനുവേണ്ടി അധ്വാനിക്കാന്‍ സന്മനസ്സുള്ളവര്‍ക്കും വേണ്ടി ഒരുവര്‍ഷമായി പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തപ്പെടുന്നതിന്റെ ക്ലൈമാക്‌സ് എന്ന നിലയിലാണ് ഈ കോണ്‍ഫറന്‍സ് നടത്തപ്പെടുക. അതിശക്തരായ ദൈവവചനപ്രഘോഷകരുടെ സാന്നിധ്യവും ആഴത്തിലുള്ള ദൈവവചനധ്യാനവും വരദാനങ്ങളുടെ നിറവിലുള്ള ശുശ്രൂഷകളും എല്ലാവര്‍ഷവും വിക്ടറി കോണ്‍ഫറന്‍സിനെ വ്യത്യസ്തതയും ആഴവുമുള്ളതാക്കിയിട്ടുണ്ട്.
 
ഈ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക്www.shalomworld.org  സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യുകയോ, ഓഫീസ് ഫോണ്‍ നമ്പരില്‍ (215) 3663031 വിളിച്ച് ബുക്ക് ചെയ്യുകയോ ചെയ്യാം
 
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍ 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.