You are Here : Home / USA News

ഡോ. ജോസ് കാനാട്ട്, പി.പി ചെറിയാന്‍, മാത്യു മൂലേച്ചേരില്‍ പി.എം.എഫ് അഡ്‌വൈസറി ബോര്‍ഡിലേക്ക്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, August 27, 2015 10:10 hrs UTC

 

 
 

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡിലേക്ക് അമേരിക്കയില്‍ നിന്ന് ഡോ. ജോസ് കാനാട്ട്, പി.പി ചെറിയാന്‍, മാത്യു മൂലേച്ചേരില്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഓഗസ്റ്റ് 6,7 തീയതികളില്‍ തിരുവനന്തപുരത്തുനടന്ന ഗ്ലോബല്‍ പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഐകകണ്‌ഠ്യേന അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തത്.

ഡോ. ജോസ് കാനാട്ടാണ് അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), കെ.വൈ ഷമീര്‍ യൂസഫ് (സൗദി അറേബ്യ), ഡായിസ് ഇടിക്കുള (ദുബായ്), ഉമേഷ് മേനോന്‍, ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ), ഡോ. ജോര്‍ജ് മാത്യു (ദുബായ്), ഡോ. സുന്ദര മേനോന്‍, പി.വി ഗംഗാധരന്‍, അത്താഫി രാമചന്ദ്രന്‍, ഷാഹിദ കമാല്‍ എന്നിവരാണ് മറ്റ് അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.