You are Here : Home / USA News

കേരള സമാജം ഓഫ്‌ ഫ്‌ളോറിഡ ഓണവും സ്വാതന്ത്ര്യദിനവും ഉജ്ജ്വലമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 28, 2015 10:30 hrs UTC

മയാമി : കേരള സമാജം ഓഫ്‌ ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ ഓണവും സ്വാതന്ത്ര്യദിനവും സംയുക്തമായി ഓഗസ്റ്റ്‌ പതിനഞ്ചാം തീയതി കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റൊറിയ ത്തില്‍ വച്ചു ആഘോഷിച്ചു . ഓരോ ഭാരതീയന്റെയും ദേശസ്‌നേഹത്തിന്റെ സ്‌മരണകള്‍ അനുസ്‌മരിച്ച സ്വാതന്ത്ര്യിനത്തിലും മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഓണത്തിലും പങ്കെടുക്കുന്നതിനു വന്‍ ജനപങ്കാളിത്തമാണ്‌ ഉണ്ടായിരുന്നത്‌ . 21ല്‍ പരം ഓണ വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഏവര്‍ക്കും രുചി ഭേദങ്ങളുടെ നിറക്കൂട്ട്‌ ആയിരുന്നു. മാവേലി മന്നനെ എതിരേറ്റു കൊണ്ട്‌ വന്ന ഘോഷ യാത്രക്ക്‌ ചെണ്ട മേളങ്ങളോടപ്പം മറ്റു വാദ്യഘോഷങ്ങളും ഉണ്ടായിരുന്നു. താലപൊലിയേന്തിയ മലയാളിമങ്കമാരും, കുട്ടികളും, മലയാളിമണമുള്ള ഓണക്കോടി അണിഞ്ഞവരും അണി ചേര്‍ന്നു. തുടര്‍ന്ന്‌ നടന്ന കലാസന്ധ്യയില്‍ അനുഗ്രഹിത കലാകാരന്മാരുടെ വര്‍ണ വിസ്‌മയം തീര്‍ത്ത കലാപ്രകടനങ്ങള്‍ സദസ്സിനെ ആനന്ദപുളകിതരാക്കി.

 

മാവേലിയും ഗാന്ധിജിയും പിന്നെ കേരള സമാജവും എന്ന പുതുമയാര്‍ന്ന സ്‌കിറ്റ്‌ ലൂടെ തന്റെ പ്രജകളെ കാണാന്‍ വന്ന മാവേലി മന്നനോപ്പം ഗാന്ധിജിയും ഒത്തു ചേര്‍ന്നപ്പോള്‍ കൊട്ടും കുരവയുമായി അവരെ സ്‌റ്റേജിലേക്ക്‌ ആനയിച്ചു. വിശിഷ്ട അതിഥി ത്രിപ്പുണിത്തറ ഗവ.കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രോഫ.വത്സരാജന്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഓരോ ഭാരതീയന്റെയും മനസ്സില്‍ കുളിര്‍ മഴ പെയ്‌തു. പ്രസിഡണ്ട്‌ സജി സക്കറിയ അധ്യക്ഷ പ്രസംഗവും , പ്രൊഫ. വത്സരാജന്‍ ഓണ സന്ദേശ വും നല്‌കി. മനോഹരമായ തിരുവതിരയെ തുടര്‍ന്ന്‌ ദേശസ്‌നേഹത്തിന്റെ ഈരടികള്‍ ക്കൊപ്പം നിര്‍ത്തചുവടുകളുമായീ കുട്ടികള്‍ വര്‍ണവിസ്‌മയം തീര്‍ത്തു. തുടര്‍ന്ന്‌ വന്ന കലാപ്രതിഭകള്‍ ഓണപാട്ടിനൊപ്പം പൂതുമ്പികളെ പോലെ പാറിപറന്നു മലയാള മനസ്സിന്റെ സുഖമുള്ള നൃത്തങ്ങള്‍ അവതരിപ്പിച്ചു.''

 

അനുഗ്രഹീതഗായകര്‍ ഓണ പാട്ടിനൊപ്പം ദേശസ്‌നേഹം ഉണര്‍ത്തുന്ന ഗാനങ്ങളുമായി മനസിനെ കുളിര്‍പ്പിച്ചു . നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഗാനങ്ങളുമായി എത്തിയ കലാകരന്മാര്‍ സദസ്സിനു പുത്തന്‍ അനുഭവമായി. ദേശസ്‌നേഹതിന്റെ സ്‌കിറ്റുമായി വന്ന കലാകാരന്‍മാര്‍ എല്ലാവരുടെയും മനസ്സില്‍ വന്ദേമാതാരത്തിന്റെ അലയൊലികള്‍ ഉണര്‍ത്തി . സൗജന്യ മായി കൊടുത്ത റാഫിള്‍ ടിക്കറ്റ്‌ വിജയികള്‍ക്‌ ടെലിവിഷന്‍, ലാപ്‌ടോപ്‌ ,ഓണപുടവകള്‍, ഓണകിറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്‌തു. കൂപ്പര്‍ സിറ്റി മേയര്‍ ജൂഡി പോള്‍ , പെംബ്രോക്‌ പയ്‌ന്‍സ്‌ വൈസ്‌ മേയര്‍ ഐരിസ്‌ സ്യപെല്‍ എന്നിവര്‍ ആശംസകള്‍ നടത്തി.

 

ഫോമാ പ്രധിനിധികള്‍ അവരുടെ ഭാവിപ്രവര്‍ത്തനങ്ങളെ ക്കുറിച്ച്‌ വിശദീകരിച്ചു. അമേരിക്കന്‍ രാഷ്ട്രിയത്തില്‍ ഉയര്‍ന്നു വരുന്ന യുവനേതാവും വരുന്ന ഡെമോക്രാട്ടിക്‌ െ്രെപമറിയില്‍ സ്‌റ്റേറ്റ്‌ റപ്രെസെന്ററ്റിവ്‌ ആയി മല്‍സരിക്കുന്ന ഡോ.സാജന്‍ കുരിയനെ സദസ്സിനു പരിചയപ്പെടുത്തി. വൈസ്‌ പ്രസിഡണ്ട്‌ റോബിന്‍ ആന്റണി സ്വാഗതവും, ട്രഷര്‍ ജോന്നെറ്റ്‌ നന്ദിയും പറഞ്ഞു ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങള്‍ വന്‍വിജയം ആക്കുവാന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം കേരള സമാജത്തിന്റെ നിരവധി അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചു. ശ്രി. ഡോമിനിക്‌ ജോസഫ്‌ ഓണ സദ്യ ഒരുക്കുന്നതിനും, ബിജു ഗോവിന്ദന്‍കുട്ടി മനോഹരമായ വേദി ഒരുക്കുനതിനും നേതൃത്വം നല്‌കി. എല്ലാവരെയും നന്ദിയോടെ സ്‌മരിക്കുന്നു എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഷിബു ജോസഫ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.