You are Here : Home / USA News

ബ്രാംപ്‌ടന്‍ മലയാളി സമാജത്തിനു പുതിയ നേതൃത്വം

Text Size  

Story Dated: Saturday, August 29, 2015 10:38 hrs UTC

ഗോപകുമാര്‍ നായര്‍

കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളി സമാജത്തിനു പുതിയ നേതൃത്വം നിലവില്‍ വന്നു കഴിഞ്ഞ ഏഴു വര്‍ഷമായി സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തമായ നേതൃത്വം നല്‍കുന്ന ശ്രീ കുര്യന്‍ പ്രക്കാനമാണ്‌ പ്രസിഡന്‍റ്‌. ഫൊക്കാനയുടെ കാനഡ റീജണല്‍ വൈസ്‌ പ്രസിടന്റായ ഇദ്ദേഹം നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമാണ്‌. കാനഡയിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും പ്രമുഖ കലാകാരനുമായ ശ്രീ ഉണ്ണി ഒപ്പത്ത്‌ ആണ്‌ സെക്രട്ടറി നിരവധി സാംസ്‌കാരികസംഘടനകളിലെ പ്രവര്‍ത്തനത്തിലൂടെയും ഏവര്‍ക്കും സുപരിചിതനാണു ഇദ്ദേഹം. കാനഡയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീ ജോജി ജോര്‍ജ്‌ ധട്രഷറര്‍പ ഇദ്ദേഹം സമാജം മുന്‍ സെക്രടറി കൂടിയായിരുന്നു , മറ്റ്‌ ഭാരവാഹികള്‍: പ്രമുഖ സംഘാടകന്‍ആയ ശ്രീ തോമസ്‌ വര്‍ഗീസ്‌ (വൈസ്‌ പ്രസിഡന്‍റ്‌) സമാജം മുന്‍ ട്രഷറര്‍ കൂടിയാണ്‌ , മികച്ച കലാകാരനായ ശ്രീ ഫാസില്‍ മുഹമ്മദ്‌ (ജോയിന്റ്‌ സെക്രട്ടറി), സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ശ്രീ സെന്‍ മാത്യു (ജോയിന്റ്‌ ട്രഷറര്‍). പ്രവാസി ലോകത്തിനു ആകമാനം മാതൃക ആയ ബ്രംപ്‌ടന്‍ മലയാളീ സമാജം കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സംഘാടകര്‍ ആണ്‌.

 

കൂടാതെ ബി എം എസ്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ എന്ന ജീവകാരുണ്യ പ്രവര്‍ത്തനം വഴി നിരവധി അനവധി കുടുംബങ്ങള്‍ക്ക്‌ സഹായമായി മാറി. കുട്ടികള്‍ക്ക്‌ മുതല്‍ മുതിര്‍ന്നവര്‍ക്ക്‌ വരെ സമാജത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യകം വേദികള്‍ ഒരുക്കുകയും കിഡ്‌സ്‌ ഫെസ്റ്റ്‌ യുത്ത്‌ ഫെസ്റ്റ്‌ തുടങ്ങി വിവിധ മത്സര വേദികള്‍ 2007 മുതല്‍ നടത്തി മാതൃക പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുകയും ചെയ്‌ത സംഘടന എന്ന പ്രത്യേകതയും BMS നു സ്വന്തം. രക്തദാനം ,ഓര്‍ഗന്‍ ഡോനേഷന്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇന്നു സമാജം ശക്തമായി നടത്തിവരുന്നു. www.malayaleeassociation.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.