You are Here : Home / USA News

മാര്‍ മാത്യു മൂലക്കാട്ട്‌ ന്യൂയോര്‍ക്ക്‌ ഫൊറോനയില്‍ സെപ്‌റ്റംബര്‍ 19-ന്‌

Text Size  

Story Dated: Saturday, August 29, 2015 10:42 hrs UTC

സാബു തടിപ്പുഴ

 

ന്യൂയോര്‍ക്ക്‌: കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും, ക്‌നാനായ ജനങ്ങളുടെ ആചാര്യനുമായ മാര്‍ മാത്യു മൂലക്കാട്ട്‌ ന്യൂയോര്‍ക്കിലെ ക്‌നാനായക്കാരെ സന്ദര്‍ശിക്കാന്‍ എത്തുന്നു. ഫൊറോനാ ബൈബിള്‍ കലോത്സവവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ക്‌നാനായ കൂട്ടായ്‌മയില്‍ പങ്കെടുക്കാനാണ്‌ മാര്‍ മൂലക്കാട്ട്‌ എത്തുന്നത്‌. സെപ്‌റ്റംബര്‍ 19-ന്‌ രണ്ടുമണിക്ക്‌ ആരംഭിക്കുന്ന ഫൊറോനാ പ്രതിനിധി സമ്മേളനത്തില്‍ മാര്‍ മൂലക്കാട്ട്‌ പ്രസംഗിക്കും. ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനയുടെ കീഴിലുള്ള റോക്ക്‌ലാന്റ്‌, ന്യൂജേഴ്‌സി, വെസ്റ്റ്‌ചെസ്റ്റര്‍, കണക്‌ടിക്കട്ട്‌, പെന്‍സില്‍വേനിയ എന്നീ മിഷനുകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ന്യൂയോര്‍ക്കിലെ സഭയുടെ വളര്‍ച്ചയും, പ്രവര്‍ത്തനരീതികളേയും കുറിച്ച്‌ സമ്മേളനം വിലയിരുത്തും. സമുദായാംഗങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച്‌ കുട്ടികളുടെ ഇടയില്‍ ക്‌നാനായ മൂല്യങ്ങള്‍ എങ്ങനെ നിലനിര്‍ത്താമെന്ന്‌ യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്ന്‌ ഫൊറോനയുടെ കീഴിലുള്ള മിഷനുകളില്‍ നിന്നെത്തിയ കുട്ടികളുടെ വിവിധ കലാപരിപാടികളും സ്റ്റേജ്‌ ഷോയും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.