You are Here : Home / USA News

ഫെസ്റ്റിവല്‍ ഓഫ്‌ ബ്ലെസ്സിംഗ്‌ കാലിഫോര്‍ണിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 29, 2015 10:50 hrs UTC

'ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസ്സിംഗ്‌ ഫെസ്റ്റിവലിലൂടെയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും സെപ്‌റ്റംബര്‍ മാസത്തില്‍ കാലിഫോര്‍ണിയയിലെ പ്രമുഖ നഗരങ്ങളായ ലോസ്‌ആഞ്ചലസ്‌, സാന്റിയാഗോ, സാന്‍ഹുസെ എന്നിവടങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്‌. കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി ബ്ലെസ്സിംഗ്‌ സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്റേഴ്‌സാണ്‌ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും. വിശുദ്ധ നാടായ ഇസ്രായേല്‍ മുതല്‍ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ഉള്‍പ്പടെ അനേക രാജ്യങ്ങളില്‍ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ദൈവവചനം ശുശ്രൂഷിച്ചിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ 11-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7.30-നും, സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച രാവിലെ 10.30-നും, വൈകിട്ട്‌ 6.30-നും, സെപ്‌റ്റംബര്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 11-നും, സാന്റായാഗോ നഗരത്തിലെ India Christian Fellowship, Sandiego, 13501 Community Road, Poway CA 92064 -ലാണ്‌ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. സെപ്‌റ്റംബര്‍ 8-ന്‌ ലോസ്‌ആഞ്ചലസിലും, സെപ്‌റ്റംബര്‍ 13-ന്‌ വൈകിട്ട്‌ സാന്‍ഹുസെയിലും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ശുശ്രൂഷിക്കുന്നതാണ്‌. ജാതി-മത-സഭാ വ്യാത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blessingtoday.t, www.icfsandiego.org, Tel: 562 824 0137, 661 229 8920.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.