You are Here : Home / USA News

ഡോ. റെനു ഏബ്രഹാം വര്‍ഗീസ്‌ ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 29, 2015 11:03 hrs UTC

ന്യൂയോര്‍ക്ക്‌: US Presidents US Department of State Appoint ചെയ്യുന്ന ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ബോര്‍ഡിന്റെ സ്‌കോളര്‍ഷിപ്പ്‌ പട്ടികയില്‍ ഇത്തവണ ഒരു മലയാളി കൂടി. ന്യൂയോര്‍ക്ക്‌, മേഴ്‌സി വില്ലിലെ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ നാഷണല്‍ സര്‍വീസിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ. റെനു ഏബ്രഹാം വര്‍ഗീസിനാണ്‌ ഈ പരമോന്നത ബഹുമതി ലഭിച്ചത്‌. ഇന്ത്യയിലെ വയോജന (ഓള്‍ഡ്‌ ഐജ്‌ ഹോം) മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ ആരോഗ്യസംരക്ഷണ മാര്‍ഗ്ഗം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ ഒമ്പതു മാസത്തെ ഗവേഷണം നടത്തും. തിരുപ്പതി (ആന്ധ്രാ) എസ്‌.വി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ്‌ ഗവേഷണം നടത്തുക. തിരുവല്ല അഴിയിടത്തുചിറ വേങ്ങശ്ശേരില്‍ ആലപ്പാട്ട്‌ പരേതനായ വി.എല്‍. ഏബ്രഹാമിന്റേയും, അച്ചാമ്മ ഏബ്രഹാമിന്റേയും മകളും, തൃക്കോതമംഗലം എണ്ണശ്ശേരിലായ മുതലകേരി പുത്തന്‍പുരയ്‌ക്കല്‍ ഫിലിപ്പ്‌ വര്‍ഗീസിന്റെ ഭാര്യയുമാണ്‌. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ (Center For Resech on Aging) (തിരുപ്പതി) ഇന്ത്യയുടെ ഉപദേശകസമിതിയംഗം, അസോസിയേഷന്‍ ഓഫ്‌ ജെര്‍മറ്റോളജി ഇന്ത്യയുടെ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം, ഇന്റര്‍നാഷണല്‍ ക്രോസ്‌ കള്‍ച്ചറല്‍ റിസര്‍ച്ച്‌ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.