You are Here : Home / USA News

ഇന്ത്യന്‍ ചേംബര്‍ റിട്ടയര്‍മെന്റ്‌, ഇന്‍വെസ്റ്റ്‌മെന്റ്‌ സെമിനാര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 03, 2015 02:29 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ െ്രെടസ്‌റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ റിട്ടയര്‍മെന്റ്‌/ഇന്‍വെസ്റ്റ്‌മെന്റ്‌ സെമിനാര്‍ സെപ്‌റ്റംബര്‍ 10ന്‌ വൈറ്റ്‌ പ്ലെയിന്‍സിലെ റോയല്‍ പാലസില്‍ നടക്കും. വിവിധ വിഷയങ്ങളെപ്പറ്റി ഫൈനാന്‍ഷ്യല്‍ രംഗത്തെ പ്രഗത്ഭര്‍ ക്ലാസുകള്‍ എടുക്കുകയും ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയും ചെയ്യും. റിട്ടയര്‍മെന്റ്‌ ജീവിതത്തില്‍ വരുമാനം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റീസിനു പരമാവധി ആനൂല്യം ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, നിങ്ങളുടെ സ്വത്തുക്കളും അവ സംബന്ധിച്ച അനുബന്ധ കാര്യങ്ങളും എന്നിവയാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. പ്രവേശനവും ഡിന്നറും സൗജന്യം. സമൂഹത്തിനു മൊത്തം ഗുണകരമാണ്‌ ഈ സെമിനാറെന്നും അതിനാല്‍ കഴിയുന്നത്ര പേര്‍ പ്രയോജനപ്പെടുത്തണമെന്നും ചേംബര്‍ പ്രസിഡന്റ്‌ തോമസ്‌ കോശി 914 310 2242 അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്‌: ഹാരി സിംഗ്‌ 914 439 7422, ജോര്‍ജ്‌ ജോണ്‍ 914 804 8993, ജഗദീഷ്‌ മിറ്റല്‍ 914 588 6437, കുര്യാക്കോസ്‌ വര്‍ഗീസ്‌ 914 310 0311, ഏബ്രഹാം ഫിലിപ്പ്‌ 718 267 0327, ജോഫ്രിന്‍ ജോസ്‌ 914 424 7289, ജോണ്‍ സി വര്‍ഗീസ്‌ 914 643 3700, ഫാ. വര്‍ഗീസ്‌ ഏബ്രഹാം 914 584 1188, ബിനു വര്‍ഗീസ്‌ 914 400 4933.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.