You are Here : Home / USA News

ഷിക്കാഗോ കെസിഎസ് യുവജനോത്സവം ശ്രദ്ധേയമായി

Text Size  

Story Dated: Tuesday, October 11, 2016 10:52 hrs UTC

ഷിക്കാഗോ∙ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) സംഘടിപ്പിച്ച യുവജനോത്സവത്തിൽ നൂറിൽപ്പരം യുവജനങ്ങൾ പങ്കെടുത്തു. ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന യുവജനോത്സവം ഫാ. ബോബൻ വട്ടംപുറത്ത് ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. കെസിഎസ് വൈസ്പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയിൽ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കൽ, എന്റർടൈൻമെന്റ് കമ്മിറ്റി ചെയർപേഴ്സൺ ഡെന്നി പുല്ലാപ്പള്ളിൽ, കമ്മിറ്റി അംഗങ്ങളായ ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, നാഷണൽ കൗൺസിൽ അംഗം ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ, 2015 കലാതിലകം ഹാനാ ചേലയ്ക്കൽ, 2015 കലാപ്രതിഭ ക്രിസ്റ്റിൻ ചേലയ്ക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

 

 

അനുഷ കുന്നത്തുകിഴക്കേതിൽ കലാതിലകമായും റ്റോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. അലക്സ് ജോൺ റ്റോമി ചക്കാലയ്ക്കൽ, ഡാനിയൽ തിരുനെല്ലിപറമ്പിൽ എന്നിവരെ റൈസിംഗ് സ്റ്റാർസ് ആയും തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് വൈകിട്ട് 6ന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന നേതൃസംഗമത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. നവംബർ 19 ന് താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്നാനായ നൈറ്റിൽ കലാതിലകം/കലാപ്രതിഭ വിജയികളെ ആദരിക്കും. കെസിഎസ് യുവജനോത്സവം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ ഡെന്നി പുല്ലാപ്പള്ളിൽ, ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ എന്നിവരെ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.

 

 

വാർത്ത∙ ജീനോ കോതാലടിയിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.