You are Here : Home / USA News

ഹൃദയസ്പർശിയായ ഗാനങ്ങളുമായി ‘ഹാർട്ട് ബീറ്റ്സ്’ ഹൂസ്റ്റണിൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 12, 2016 11:05 hrs UTC

ഹൂസ്റ്റൺ ∙ ക്രിസ്തീയ ഗാനലോകത്തിനു പുതിയ ഈണവും താളവും ഒരുക്കി ഗാനങ്ങൾ ക്രമീകരിച്ച് മുഴുവൻ സമയവും ഗാനശുശ്രൂഷ വഴി ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്ന ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സംഗീത വിഭാഗമായ ‘ഹാർട്ട് ബിറ്റ്സ്’ ഹൂസ്റ്റണിലെ സംഗീതാസ്വാദകർക്കായി ഗാനസന്ധ്യകൾ ഒരുക്കുന്നു. കൂടുതൽ ആളുകൾക്ക് രക്ഷകനായ യേശുവിനെ ഗാനങ്ങളിൽ കൂടി അറിയുന്നതിനും സംഗീതത്തിൽ കൂടെ തങ്ങളുടെ ഹൃദയങ്ങ‌ളെ സ്പർശിക്കുന്നതിനും അവസരമൊരുക്കുന്നതിന് ഹൂസ്റ്റണിലെ മൂന്നു വിവിധ സ്ഥലങ്ങളിലായിട്ടാണ് സംഗീത പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

 

 

ഒക്ടോബർ 14 വെളളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (235, Avebue e, Stafford, Tx-77477) ഒക്ടോബർ 15 ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഇന്റർനാഷണൽ ബൈബിൾ ചർച്ച് (12955, Stafford Rd, Stafford, Tx-77477) ഒക്ടോബർ 16 ഞായറാഴ്ച 6 മുതൽ 9 വരെ ഐപിസി ഹെബ്രോൻ (4660, S. Sam Huston Pkway, Huston. Tx-77048) ന്യൂ ലൈഫ് മിനിസ്ട്രി ഓഫ് ക്യാമ്പസ് ക്രൂസേഡ് ഡയറക്ടർ കാത്തി ഡഗ്ല്സ് (Cathy Douglas) മിനിസ്ട്രിയുടെ ട്രെയ്നിംഗിനെപ്പറ്റിയും തുടർപ്രവർത്തനങ്ങളെപ്പറ്റിയും സംസാരിക്കുന്നതാണ്.ഗാനശുശ്രൂഷയോടൊപ്പം ലൈവ് ഓർക്കസ്ട്രാ അംഗങ്ങളുടെ സാക്ഷ്യവും ഗാനസന്ധ്യകളെ ധന്യമാക്കി മാറ്റും.ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുളള എല്ലാ മലയാളി സുഹൃത്തുക്കളെയും ജാതി മത ഭേദമെന്യേ ഈ ഗാനസന്ധ്യകളിലേക്ക് ക്ഷണിയ്ക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

 

വളരെ മിതമായ നിരക്കിലുളള പാസുകൾ വാങ്ങി ഈ പരിപാടികളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാൻ സംഘാടകർ ആഹ്വാനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് : രവി വർഗീസ് പുളിമൂട്ടിൽ : 281 499 4593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.