You are Here : Home / USA News

'ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടന്' മെഗാഷോ സംഘടിപ്പിക്കുന്നു

Text Size  

Story Dated: Thursday, October 13, 2016 11:11 hrs UTC

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ധനശേഖരണാർത്ഥം 'ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടന്' മെഗാഷോ സംഘടിപ്പിക്കുന്നു

 

 

ന്യൂജേഴ്‌­സി: ഒക്ടോബർ 16 വൈകുന്നേരം ആറു മണിക്ക് ധനശേഖരണാർത്ഥം മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ജനങ്ങൾ ഹൃദയത്തിൽ ഏറ്റു വാങ്ങിയ സുപ്രസിദ്ധ കലാവിസ്മയം 'ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ' മെഗാഷോ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി. ശ്രീകുമാറും, കാണികളിൽ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരൻ ‍ രമേഷ്പിഷാരടിയും, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യനമ്പീശനും അടക്കം നിരവധി കലാപ്രതിഭകൾ ഈ ഷോയിൽ അണിനിരക്കുന്നു സ്റ്റാർ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേരുന്നു കോർത്തിണക്കിയ ഈ കലാവിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

 

 

മലയാളത്തിന്റെ നടനവിസ്മയം മോഹൻ ലാലിന്റെ മുപ്പത്തിയാറു വര്‍ഷത്തെ അസുലഭ അഭിനയ ജീവിതത്തെ ആസ്പദമാക്കി, മോഹന്‍ലാലിന് നല്‍കുന്ന ആദരവായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് മോഹൻലാൽ അഭ്രപാളികളിൽ അനശ്വരമാക്കിയ അനവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും , ഹാസ്യവും കോർത്തിണക്കിയ ഈ മെഗാഷോ വൻ ജനപ്രീതി നേടിയാണ് മുന്നേറുന്നത് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക റവ:ഫാ. ബാബു .കെ.മാത്യു : 201 562 6112 ജോബി ജോൺ : 201 321 0045 വാർത്ത : ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.