You are Here : Home / USA News

ഫൊക്കാനയ്‌ക്കൊരു സുവർണ്ണ കാലം ഞാൻ ഉറപ്പു നൽകുന്നു

Text Size  

Story Dated: Friday, October 14, 2016 10:37 hrs UTC

ഫോക്കാനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു എല്ലാ സമവായ ശ്രമങ്ങളും അവസാനിച്ചു. ഇനിയും എല്ലാം ഫൊക്കാനയുടെ ആദരണീയരായ പ്രവർത്തകരുടെ കൈകളിൽ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചില കാര്യങ്ങൾ അമേരിക്കൻ മലയാളികൾ അറിയേണ്ടതുണ്ട്. ഞാൻ അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാനയുടെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു സാധാരണ പ്രവർത്തകനാണ്. ഫൊക്കാനയുടെ കാനഡാ കൺവൻഷൻ മുതൽ ഈ തെറ്റിദ്ധാരണ പലകേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിരുന്നു. ഫൊക്കാനാ ഒരു ജനകീയ അടിത്തറയുള്ള സംഘടനയാണ് ഏതു സംഘടനാ വന്നാലും, പുതിയത് ഉണ്ടായാലും ഫൊക്കാന ഉണ്ടാക്കിയെടുത്ത യശസ്സിന് പിന്നിലാണ് പിന്നീട് വന്ന സംഘടനകളുടെയെല്ലാം നിലനിൽപ്പും വളർച്ചയുമെല്ലാം. ഫൊക്കാനയുടെ ഈ അടിത്തറയാണ് എനിക്ക് ഫൊക്കാനയുടെ ഒരു എളിയ പ്രവർത്തകൻ ആകുവാൻ എന്നെ പ്രേരിപ്പിച്ചത്. 5 വർഷമായി ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നിൽക്കുകയും ചെയ്ത ആളാണ് ഞാൻ. ഫൊക്കാനയുടെ 2016-18 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഫൊക്കാനയുടെ ഭൂരിഭാഗം പ്രവർത്തകരുടെയും ട്രൈസ്റ്റേറ്റിലെ എല്ലാ സംഘടനകളുടെയും നിർബന്ധം കൊണ്ടാണ് ഞാൻ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർഥി ആയത്.

 

 

കാനഡായിൽ എത്തുന്നിടം വരെ വളരെ ആരോഗ്യകരമായ മത്സര പ്രതീതി സൃഷ്‌ടിച്ച തെരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നു എന്റെയും തമ്പിചാക്കോയുടെയും. പക്ഷെ കാനഡയിൽ കൺവൻഷൻ അവസാനിക്കുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് നടക്കില്ല എന്ന അവസ്ഥയിൽ മാത്രമാണ് വളരെ നീചമായ പ്രവർത്തനങ്ങൾ ചില ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. നാം താമസിക്കുന്നത് അമേരിക്കയിലാണ് ഇത്രത്തോളം സാംസ്കാരിക സമ്പന്നമായ ഒരു രാജ്യത്തു ജീവിക്കുമ്പോൾ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന നമുക്ക് അല്പമെങ്കിലും ഉണ്ടാകേണ്ട സാംസ്കാരിക ഔന്നത്യം പലപ്പോളും നഷ്ടപ്പെട്ടുപോയി. കേരളത്തിൽ നിന്നും നാം ഇവിടെ എത്തിയത് എന്തിനാണ്? അല്ല ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടിയാണ് , അതിനിടയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയിട്ടുള്ള മലയാളികളുമായി ഒത്തു ചേരുവാൻ ഒരു വേദി. ഫൊക്കാന, അല്ലങ്കിൽ മറ്റു സംഘടനകൾ, അത്തരം ഒരു പ്രസ്ഥാനത്തെ തുരങ്കം വച്ച് തകർക്കുവാൻ ഇത്തരം സംഘടയ്ക്കുള്ളിൽ ചില ആളുകൾ ഉണ്ടന്നെന്നും നിലനിൽപ്പിനു വേണ്ടി എത്ര നീചമായ പ്രവർത്തനവും ചെയ്യുവാൻ അവർ മടിക്കില്ല എന്നും മനസിലായ നിമിഷങ്ങൾ ആയിരുന്നു കാനഡയിൽ എനിക്ക് ചിലർ സമ്മാനിച്ചത്.

 

 

സ്ഥാന ലബ്‌ദിയല്ല, മറിച്ചു ആത്മാർത്ഥമായി പ്രവർത്തിക്കുക എന്നതിൽ കവിഞ്ഞു എന്റെ ഇന്ന് വരെയുള്ള പ്രവർത്തനം കൊണ്ട് മറ്റൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്നലെ വരെ ഈ സ്ഥാനത്തു നിന്നും മാറി നിൽക്കുവാൻ, ഒരു സമവായ ശ്രമത്തിനു ഞാൻ തയാറായത്. പക്ഷെ എന്തുകൊണ്ടോ തെരഞ്ഞെടുപ്പ് വേണ്ടി വരുന്നു അത് നല്ലതാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു ഞാനിപ്പോൾ. തിരുവനന്തപുരം റോട്ടറി ക്ലബ് പ്രവർത്തനം മുതൽ തുടങ്ങുന്ന സാംസ്കാരിക പ്രവർത്തനം ഇന്നും സംശുദ്ധമായി മാത്രമാണ് മു്ന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. അതിൽ ഒരു ശതമാനം പോലും കളങ്കം ചാർത്തുവാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ആരോപണം ഒരാളിന്റെ തലയിൽ വച്ചുകൊടുക്കുമ്പോൾ ഓർക്കണം അത് കാണുകയും കേൾക്കുന്ന ആളുകൾ അമേരിക്കയിൽ ഉണ്ടെന്ന്.

 

 

ഫൊക്കാന എന്തിനു വേണ്ടിയാണു 1983 ൽ തുടങ്ങിയത്. ജാതി മത ചിന്താ ധാരകൾക്കപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണാനായുള്ള ഒരു പ്രസ്ഥാനം അതിന്റെ ആ ഒരു ഗരിമയാണ് ഫൊക്കാനയെ അതിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചു നിർത്തിയത് അത് ഈ അവസരത്തിൽ പലരും മറന്നു പോയി. ഒരു തെരഞ്ഞെടുപ്പ് ഇല്ലാതെ ആക്കി ഫൊക്കാനയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിൽക്കുവാൻ മലയാളത്തെ സ്നേഹിക്കുന്നവർക്ക് സാധിക്കില്ല. തലമുതിർന്ന നേതാക്കൾ ഇക്കൂട്ടരുടെ വാക്ക് വിശ്വസിച്ചു ഫൊക്കാനയെ തകർക്കരുത് എന്നാണ് എന്റെ അഭിപ്രായം. കടന്നു പോയ ഫൊക്കാനയുടെ നാളുകളിൽ ഉണ്ടായ പ്രതിസന്ധികൾ നമുക്കറിയാം അന്ന് ഫൊക്കാനയെ അമേരിക്കൻ മലയാളികൾക്കിടയിൽ ഉറപ്പിച്ചു നിർത്തിയ വ്യക്തിത്വങ്ങൾക്കൊപ്പം ഈ പറയുന്ന ആളുകൾ ഒപ്പമുണ്ടായിരുന്നുവോ, ആ സമയത്തു അവർ എവിടെ ആയിരുന്നു?

 

 

അഥവാ ഉണ്ടായിരുന്നു എങ്കിൽ ചെയ്ത പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു, അത് ഫൊക്കാനയുടെ ബഹുമാന്യരായ വോട്ടർമാർ ഓർക്കണം . ഫൊക്കാനയുടെ വളർച്ചയ്‌ക്കൊപ്പമാണ് എന്റെയും വളർച്ച എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ എന്ത് വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറായിരുന്നു. അത് ഫോക്കനാ നേതാക്കളെയും തർക്കം ഉന്നയിക്കുന്നവരെയും ഞാൻ അറിയിച്ചതുമാണ്. പക്ഷെ അതല്ല പ്രശനം അവർ ടാർഗറ്റ് ചെയ്യുന്നത് എന്താണെന്നു എന്നേക്കാൾ അമേരിക്കൻ മലയാളികൾക്കും ഫോക്കനാ നേതാക്കന്മാർക്കും അറിയാം. അത് തിരിച്ചറിയണം ഫൊക്കാനയെ നശിപ്പിക്കാൻ ആരും കൂട്ടുനിൽക്കരുത്. കാരണം അമേരിക്കൻ മലയാളികളെ ഒരു കുടയ്ക്ക് അടിയിൽ ഒന്നിച്ചു നിർത്തിയ പ്രസ്ഥാനമാണ് ഫൊക്കാന. അതിൽ ഇനിയും വിള്ളലുകൾ ഉണ്ടാകരുത്.

 

 

എന്റെ ജയമോ പരാജയമോ അല്ല പ്രശനം വളരെ മികച്ച രീതിയിൽ നടത്തിയ കാനഡാ കൺവൻഷന്റെ അവസാനം ഒരു പ്രശനമുണ്ടാക്കി ഫൊക്കാനയെ അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അപഹാസ്യരാക്കിയവർക്കു മറുപടി കൊടുക്കുവാൻ ഫൊക്കാനയുടെ പ്രവർത്തകർക്കു സാധിക്കണം അതിനു എന്ത് വിട്ടു വീഴ്ചയ്ക്കും സമവായത്തിനും ഞാൻ തയാറായിരുന്നു. അതിനു ഇപ്പോളും തയാറാണ് സമവായം എന്ന് പറയുമ്പോൾ അതിൽ സത്യത്തിന്റെ അംശം ഉണ്ടാകണം. ജയമായാലും പരാജയം ആയാലും സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞാൻ ഒരുക്കവുമാണ് . ഒരു വ്യക്തിയെ ആർക്കും വാക്കുകളിലൂടെ തേജോവധം ചെയ്യാം പക്ഷെ അയാളെ തളർത്താനാകില്ല. നല്ല സൗഹൃദങ്ങൾ, ബന്ധങ്ങൾ ഒക്കെയാണ് എന്റെ ഇന്നുവരെയുള്ള നിലനിൽപ്പിന്റെ ആധാരം. അതിൽ സ്നേഹം എന്ന വികാരം മാത്രമേ ഉള്ളു അതില്ലാത്തവർ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും. അതിനാണ് അമേരിക്കൻ മലയാളികൾ പ്രതികരിക്കേണ്ടത് അതിനുള്ള സ്വാതന്ത്ര്യം ഫൊക്കാനാ പ്രവർത്തകർക്കും അമേരിക്കൻ മലയാളികൾക്കും ഉണ്ട്.

 

 

ആ വിശ്വാസമാണ് ഏറെ സാമൂഹ്യപ്രവർത്തനത്തിന്റെ കാതൽ. എന്റെ ഇന്ന് വരെയുള്ള പ്രവർത്തനം നോക്കി കാണുന്ന ഓരോ വ്യക്തികൾക്കും എന്നെ അറിയാം അതുകൊണ്ടാണ് സ്ഥാനമാനങ്ങളുടെ പേരിലോ മറ്റേതെങ്കിലും പേരിലോ എന്നെ വിവാദങ്ങളിൽ ഉൾപ്പെടുത്തരുത്. ഫൊക്കാനാ അംഗങ്ങളോട് ഒരു വാക്ക്‌, ഈ വരുന്ന തെരഞ്ഞെടുപ്പിൽ ഞാൻ പ്രസിഡന്റായും, ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി ആയും, ഷാജി വർഗീസ് ട്രെഷറർ ആയും ഒരു പാനൽ മത്സരിക്കുകയാണ്. നിലവിലുള്ള സാഹചര്യങ്ങളെ ആത്മാർത്ഥമായി വിലയിരുത്തി എന്റെ പാനലിനെ വിജയിപ്പിക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കമ്മിറ്റി അധികാരത്തിൽ വരികയാണെങ്കിൽ ഫൊക്കാനയ്ക്കു ഒരു സുവർണ്ണ കാലം ഉറപ്പു നൽകുന്നു, വിവാദങ്ങൾക്കു താല്പര്യമില്ല എന്ന് ഒരിക്കൽ കൂടി അറിയിച്ചുകൊണ്ട് . ബി മാധവൻ നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.