You are Here : Home / USA News

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 14, 2016 10:58 hrs UTC

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങള്‍ എണ്‍പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയത്തിലെത്തിയതിന്റെ ഓര്‍മ്മ ഡാളസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ പ്രത്യേക അനുസ്മരണാ പരിപാടികളോടെ നടത്തപ്പെട്ടു. അദ്ധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി ഫാ.ജോസഫ് നെടുമാന്‍കുഴിയില്‍ കേരള ക്രൈസ്തവ സഭയില്‍ ഉരുത്തിരിഞ്ഞ വിഘടനത്തിന്റെ ധാര്‍മ്മികതയേയും, അതിലൂടെ കേരള സഭ പഠിച്ച പാഠങ്ങളേയും അനുസ്മരിക്കുകയും, നമ്മുടെ പിതാമഹന്‍മാര്‍ നേടിയെടുത്ത അറിവിന്റെയും സഭാ കൂട്ടായ്മയെ കുറിച്ചുള്ള തീഷ്ണമായ ബോദ്ധ്യത്തിന്റെയും പിന്‍ബലത്തിലാണ് ഈ പുനരൈക്യം സാധ്യമാക്കിത്തീര്‍ത്തതെന്ന് അഭിമാനിക്കുകയും ചെയ്തു. പിളര്‍പ്പിന്റെ വഴിയില്‍ നിന്ന് യോജിപ്പിന്റെ ശ്രമത്തിലേക്ക് വരാന്‍ എല്ലാ ക്രൈസ്തവ സഭാ സമൂഹങ്ങള്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ജോര്‍ജ് ചെമ്പനാന്‍ അര്‍പ്പിച്ച കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.