You are Here : Home / USA News

തൈക്കുടം ബ്രിഡ്ജ് വാഷിങ്ങ്ടണില്‍

Text Size  

Story Dated: Friday, October 14, 2016 11:08 hrs UTC

അമേരിക്കന്‍ മലയാളി സദസ്സിനെ കോരിത്തരിപ്പിച്ച തൈക്കുടം ബ്രിഡ്ജ് ഷോ വാഷിങ്ങ്ടണില്‍ ഒക്ടോബര്‍ 15 ഹൈ പോയിന്റെ സ്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. അമേരിക്കന്‍ മലയാളികളുടെ മൂന്നാം തലമുറയെ പ്രകമ്പനം കൊള്ളിക്കുന്ന തൈക്കുടം ബാന്‍ഡ് എല്ലാ തലമുറയിലെയും മലയാളികള്‍ക്കും ആവേശം പകരുന്നതായി മാറി. തുടര്‍ച്ചയായി രണ്ടു മണിക്കുര്‍ എല്ലാവരും നൃത്തം ചെയ്ത് ആസ്വദിച്ച ഷോ. ഇത് അമേരിക്കയിലെത്തിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും വിഷമതകള്‍ സഹിച്ച ഫ്രീഡിയയ്ക്കും ഇവന്റ് കാറ്റ്‌സിനും മീഡിയ കണക്ടിനും ഈ ജന പങ്കാലിത്തം ചാരിതാര്‍ത്ഥ്യമായി. അമേരിക്കയിലെ മലയാളികളുടെ ചരിത്രത്തില്‍ എല്ലാ പ്രായത്തിലുള്ളവരേയും ഇതുപോലെ ആകര്‍ഷിച്ച ഒരു പരിപാടിയും ഇല്ലെന്നു പറയാം. തൈക്കുടം ടീമിനെ അമേരിക്കയിലെത്തിക്കാന്‍ നേരിട്ട സാങ്കേതിക തടസ്സംമൂലം അമേരിക്കയിലെ പലനഗരങ്ങളിലും കാനഡയിലും ഉള്ള ആസ്വാദകരെ നിരാശപ്പെടുത്തിയെന്നുള്ളതു പരിഗണിച്ച് അടുത്ത വര്‍ഷം വീണ്ടും തൈക്കുടം ഷോ അമേരിക്കയിലെത്തിക്കണമെന്നുള്ള തീരുമാനത്തിലാണ് ഫ്രീഡിയ. എന്നും അമേരിക്കയിലെ യുവതലമുറക്കു ആസ്വാദ്യകരമായ പരിപാടികളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇവിടെയെത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഫ്രിഡിയയുടെ ചെയര്‍മാന്‍ ഡോ. ഫ്രിമു വര്‍ഗീസ് പറഞ്ഞു. തൈക്കുടം ഷോയുടെ സ്‌പോണ്‍സര്‍മാര്‍ ഷോയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച് ഹെവി സൗണ്ട് സിസ്റ്റം കരുതേണ്ടതാണെന്ന് ഫ്രീഡിയ ടീം പറഞ്ഞു. മീഡിയ പാര്‍ട്ട്‌ണേഴ്‌സ് ആയ പ്രവാസി ചാനലും മഴവില്‍ എഫ്. എമ്മും ചെയ്യുന്ന സേവനങ്ങളേയും ഫ്രീഡിയ വിലമതിക്കുന്നവെന്നും സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും അമേരിക്കന്‍ ആസ്വാദകര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ പര്യാപ്തമായ ഒരു ഷോ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഫ്രീഡിയ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.