You are Here : Home / USA News

കെസിഎസ് നേതൃസംഗമം തോമസ് ചാഴിക്കാടൻ മുഖ്യാതിഥി

Text Size  

Story Dated: Saturday, October 15, 2016 11:14 hrs UTC

ഷിക്കാഗോ ∙ 1983 മുതൽ 2016 വരെ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് (കെസിഎസ്) നേതൃത്വം നൽകിയവരെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന നേതൃസംഗമം മുൻ എംഎൽഎ തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യും. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിക്കും. ഒക്ടോബർ 22 ശനിയാഴ്ച വൈകുന്നേരം 6.30ന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഡിന്നറോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്ത്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നേതൃസംഗമം കൺവീനർ ജോർജ് നെല്ലാമറ്റം എന്നിവർ ആശംസകൾ നേരും.

 

 

കെസിഎസ് സംഘടനയുടെ തുടക്കം മുതൽ നാളിതുവരെ നേതൃത്വം നൽകിയവരുടെ ഫോട്ടോ ഗാലറി സമ്മേളനത്തിൽ വെച്ച് തോമസ് ചാഴികാടൻ അനാച്ഛാദനം ചെയ്ത് കമ്മ്യൂണിറ്റി സെന്ററിൽ സ്ഥാപിക്കും. ജോർജ് നെല്ലാമറ്റം (കൺവീനർ), ജോണി പുത്തൻപറമ്പിൽ, ജോയി വാച്ചാച്ചിറ, ജോയി ചെമ്മാച്ചേൽ, പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ഷാജി എടാട്ട്, സൈമൺ പളളിക്കുന്നേൽ, ജോർജ് തോട്ടപ്പുറം എന്നിവരടങ്ങിയ കമ്മറ്റി നേതൃസംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ എന്റർടെയ്മെന്റ് കമ്മറ്റി ചെയർപേഴ്സൺ ഡെന്നി പുല്ലാപ്പളളിൽ (847 644 9418) ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട് എന്നിവരുമായി ബന്ധപ്പെടുക.

 

കെസിഎസ് മുൻകാല ഭാരവാഹികളെയും എല്ലാ സമുദായ സ്നേഹികളെയും കുടുംബ സമേതം നേതൃസംഗമത്തിലേക്ക് കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കണിയാലി, റോയി നെടുംചിറ, ജീനോ കോതാലടയിൽ, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ ക്ഷണിക്കുന്നു. കെസിഎസ് യൂത്ത് ഫെസ്റ്റിവലിൽ വിജയികളായവർക്കുളള ട്രോഫികൾ ഈ പരിപാടിയിൽവച്ച് സമ്മാനിക്കും. കെസിഎസ് സ്പോർട്സ് ഫോറം നടത്തിയ ടെന്നീസ് ടൂർണ്ണമെന്റ് വിജയികൾക്കും ക്നാനായ ഒളിമ്പിക്സ് ഇൻഡോർ െഗയിംസ് വിജയികൾക്കും നേതൃസംഗമത്തിൽ വെച്ച് ട്രോഫികൾ നൽകും. വൈവിധ്യമാർന്ന കലാപരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്ത ∙ ജീനോ കോതാലടിയിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.