You are Here : Home / USA News

കെ സി സി എന്‍ എ നേര്‍ക്കുനേര്‍ സംവാദം ചിക്കാഗോയില്‍ ഒപ്പത്തിനൊപ്പം

Text Size  

Story Dated: Friday, February 17, 2017 01:40 hrs UTC

ജൊണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമൂഖ്യത്തില്‍ ഫെബ്രുവരി 12-ാം തിയ്യതി ഞായറാഴ്ച കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ട, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്കുനേര്‍ സംവാദം ഇരു പാനലുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു. വൈകുന്നേരം 7.30 ന് ആരംഭിച്ച സംവാദം കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ജയിംസ് ഇല്ലിക്കന്‍ നേതൃത്വം നല്‍കിയ പാനലില്‍ മേയമ്മ വെട്ടിക്കാട്ട്, ജയിസണ്‍ ഓളിയില്‍, ജയ്ക്ക് പോളപ്ര, ഷിജോ പഴയം പള്ളി എന്നിവരും , ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കിയ പാനലില്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, എബ്രഹാം പുതിയടത്ത്‌ശേരി, രാജന്‍ പടവത്തില്‍, അനില്‍ മറ്റപ്പള്ളിക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.

 

 

സങയെകുറിച്ചും സമുദായത്തെ കുറിച്ചും മാറി മാറി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇരു പാനലുകളും വളരെ ശക്തിയായി പ്രതികരിച്ചു. ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങലുടെ സ്ഥാനത്തെകുറിച്ച് അത്ഭുതാവഹമായ രീതിയില്‍ പ്രസംഗിക്കുകയും, അതിലൂടെ നേര്‍ക്കുനേര്‍ പരിപാടി വീക്ഷിക്കാനെത്തിയ ചിക്കാഗോയിലെ മുഴുവന്‍ ആളുകളുടേയും ശ്രദ്ധ പിടിച്ചു പറ്റി. അവസാനമായി ഇരു പ്രസിഡനന്റ് സ്ഥാര്‍ത്ഥ്കളും തങ്ങളുടെ പാനലിനു വേണ്ടി വോട്ട് ചോദിക്കുകയും, വളരെ മനോഹരമായി നേര്‍ക്കുനേര്‍ പരിപാടി സംഘടിപ്പിച്ച ചിക്കാഗോ കെ സി എസിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. കെ സി എസ് വൈസ് പ്രസിഡന്റ് സാജു കണ്ണംപിള്ളിയും, സെക്രട്ടറി ജോണിക്കുട്ടി പിള്ള വീട്ടിലും ഈ പരിപാടികളുടെ മോഡറേറ്റര്‍ഴ്‌സ് ആയിരുന്നു. ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ജോയിന്‍ര് സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍ സജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 300 ല്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടി വൈകിട്ട് 10 മണിക്ക് സ്‌നേഹവിരുന്നോടു കൂടി സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.