ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന വാര്‍ഷിക കണ്വെന്ഷന് നവംബര്‍ 3, 4, 5 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തപെടുന്നതാണ്. ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന യോഗങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ഗാന ശുശ്രൂഷയോടുകൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വി. കുര്‍ബാന (മലയാളം) ശുശ്രൂഷാ മദ്ധ്യേ കണ്വെന്ഷന് സമാപനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.
പ്രമുഖ കണ്വെന്ഷന് പ്രസംഗകനും ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന സുവിശേഷകന് സാമുവേല്‍. ടി . ചാക്കോ (സജി റാന്നി) ദൈവ വചന പ്രഘോഷണം നടത്തുന്നതായിരിക്കും. ദൈവ വചനത്തിന്റെ ആഴമേറിയ മര്മങ്ങള് ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; റവ. മാത്യൂസ് ഫിലിപ്പ് (വികാരി) 8328988699 റവ. ഫിലിപ്പ് ഫിലിപ്പ് ( അസി. വികാരി) 713408 7394 അജിത് ചിറയില്‍ (സെക്രട്ടറി) 8326421312
Comments