ജിമ്മി കണിയാലി
ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍(28) ജോയ് നെല്ലാമറ്റം, തോമസ് കടിയമ്പള്ളി, ടോമി നെല്ലാമറ്റം ടീം ജേതാക്കളായി. മഹാരാജ ഫുഡ്സ് അലക്സ് സ്പോണ്സര് ചെയ്ത ഇമ്മാനുവല്‍ ആന്‍ഡ് ഇമ്മ അലക്സാണ്ടര്‍ കുന്നുംപുറത്ത് എവര്‍ റോളിങ്ങ് ട്രോഫിയും ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഫിലിപ്പ് പുത്തന്‍പുരയില്‍, കുരിയന്‍ കാരാപ്പള്ളി, കെ.വി.വര്‍ഗീസ് എന്നിവരുടെ ടീം ആണ് രണ്ടാം സ്ഥാനത്തു എത്തിയത്. ഇവര്‍ക്ക് സിറിയക് കൂവക്കാട്ടില്‍ സ്പോണ്സര് ചെയ്ത കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും അഞ്ഞൂറ്റി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. വാശിയേറിയ റമ്മി കളിയില്‍ ജിബി കൊല്ലപ്പള്ളില്‍ ഒന്നാം സ്ഥാനം നേടി ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി.
റമ്മി കളിയില്‍ രണ്ടാംസ്ഥാനം നേടിയ മാത്യു തട്ടാമറ്റം ചാക്കോ ചിറ്റിലക്കാട്ട് സ്പോണ്സര് ചെയ്ത അഞ്ഞൂറ്റി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. വിജയികള്‍ക്ക് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സ്പോണ്‍സര്‍മാരും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാവിലെ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കമ്മിറ്റി അംഗങ്ങള്‍ ആയ ഷിബു മുളയാനികുന്നേല്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, സീനിയര്‍ അംഗങ്ങളായ കുരിയന്‍ കാരാപ്പള്ളി, എം.വി.ചാക്കോ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്്. പരിപാടികള്‍ക്ക് ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്, ഷാബു മാത്യു, ടോമി മാത്യു അംബേനാട്ട്, അച്ചന്കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട്, സ്റ്റാന്‍ലി കളരിക്കമുറി, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ നേതൃത്വം നല്കി. എല്ലാ വര്‍ഷവും ഷിക്കാഗോ മലയാളീ അസോസിയേഷന് കാര്‍ഡ് ഗെയിംസ്(28&റമ്മി) സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അറിയിച്ചു.
Comments