വാഷിങ്ടൺ ഡിസി: സമ്പൽസമൃദ്ധിയുടെ രാജ്യമാണ് അമേരിക്ക. എന്നാൽ ഇപ്പോൾ അമേരിക്കക്കാവശ്യം സമാധാനമാണ്.
ക്രിസ്മസ് സമ്മാനമായി സാന്റാക്ലോസിൽ നിന്നും നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് ട്രംപും, പ്രഥമ വനിതയും കുട്ടികളോടു ചോദിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമ്മാനങ്ങൾ വിതരണം ചെയ്തു സഞ്ചരിക്കുന്ന സാന്റാക്ലോസിനെ കുറിച്ചു ട്രംപും, മലിനായും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
സ്വർണം കൊണ്ട് തീർത്ത ചെയറിലിരുന്നു കുട്ടികളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പങ്കു ചേരുന്നതിന് റിപ്പോർട്ടർമാർക്കും അവസരം ലഭിച്ചു.
വ്യത്യസ്തങ്ങളായ ആവശ്യങ്ങളാണ് കുട്ടികൾ ട്രംപിന്റെ മുമ്പിൽ നിരത്തിയത്. എല്ലാവരുടേയും ആവശ്യങ്ങൾ സാന്റാ നിറവേറ്റി തരുമെന്ന് വാഗ്ദാനം നൽകി ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
Comments