ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് (കജഇചഅ) നവനേതൃത്വം. 2018 - 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര ( പ്രസിഡന്റ്) , സുനില്‍ തൈമറ്റം ( ജനറല്‍ സെക്രട്ടറി) , സണ്ണി പൗലോസ് (ട്രഷറര്‍) , ജെയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) , അനില്‍ ആറന്മുള ( ജോയിന്റ് സെക്രട്ടറി, ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാര്ട്ടിന് വിലങ്ങോലില്‍ , ലവ്ലി ശങ്കര്‍ എന്നിവര്‍ ഓഡിറ്റര്‍മാരാണ്.
പ്രസിഡന്റ് മധു കൊട്ടാരക്കര, അശ്വമേധം ഓണ്‍ലൈന്‍ ന്യൂസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി , അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്മാന്,ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തൈമറ്റം കേരളാന്യൂസ്ലൈവ്.കോം ചീഫ് എഡിറ്ററാണ്.കേരളാ കൗമുദിയിലൂടെ മാധ്യമരംഗത്തു തുടക്കം. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ട്രഷറര്‍ , ഫ്ലോറിഡാ ചാപ്റ്റര്‍ പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.ട്രഷറര്‍ സണ്ണി പൗലോസ് ജനനി മാഗസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറിയായിരുന്നു.
വൈസ് പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്ന ജെയിംസ് വര്‍ഗീസ് മലയാള മനോരമയുടെ യു.എസ് കറസ്പോണ്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു. നാഷണല്‍ പ്രസ് ക്ലബ് ഓഫ് വാഷിങ്ടണ്‍ അംഗമാണ്. നിലവില്‍
ഇന്ത്യാ പ്രസ് ക്ലബ് ഓഡിറ്ററാണ്. ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. മലയാളം പത്രം ഹൂസ്റ്റന്‍ പ്രതിനിധിയായിരുന്നു,ഇപ്പോള്‍ മലയാളം പത്രികയുടെ റിപ്പോര്‍ട്ടര്‍ ആണ് . ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് ഫഌവഴ്സ് ടി.വി ഫിലാഡല്‍ഫിയ റീജിയണല്‍ മാനേജരാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് , ട്രഷറര്‍ , നാഷണല്‍ ഓഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Comments