ഫോമാ വിമൻസ് ഫോറത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ നഴ്സിംഗ് സ്കോളർഷിപ്പ് സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു. മികച്ച മാർക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 21 കുട്ടികൾക്ക് ആണ് ഫോമാ ഈ വർഷം സ്കോളർഷിപ്പ് നൽകി പ്രോത്സാഹിപ്പിക്കുന്നത്.
ഈ മാസം ഏഴാം തീയതി കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തിൽ വെച്ച് കൊച്ചി മേയർ സൗമിനി ജെയിൻ, കൊച്ചി MLA കെ ജെ മാക്സി , എഴുത്തുകാരി തനൂജ ഭട്ടതിരി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം ചെയ്യും. വിമൻസ് ഫോറം ചെയർപേഴ്സൺ Dr . സാറ ഈശോ, സെക്രട്ടറി രേഖ നായർ, ട്രഷറർ ഷീല ജോസ്, അഡ്വൈസറി ബോർഡ് വൈസ് ചെയർ ഗ്രേസി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും. ഇപ്പോൾ കേരളത്തിൽ ഉള്ള മുഴുവൻ ഫോമാ അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Comments