ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വര്‍ഷാവസാന തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ .ഫാ. ബോബന് വട്ടംപുറത്ത് സഹകാര്‍മ്മികനായിരുന്നു. പ്രാര്‍ത്ഥനാ ചൈതന്യത്തോടെ പുതുവത്സരത്തെ വരവേൽക്കുവാന് ഒരുക്കിയ വി. ബലിയര്‍പ്പണത്തിലും മറ്റ് തിരുകര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
ക്രിസ്മസ് കാരോളിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മത്സരഇനത്തില്‍ സമ്മാനര്ഹമായിട്ടുള്ള കൂടാരയോഗങ്ങള്ക്കുള്ള സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്തു. ഈവര്‍ഷത്തെ ക്രിസ്തുമസ് കാരളിന് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ഓരോ കൂടാരയോഗ കോര്ഡിനേറ്റഴ്സിനെയും, വിധി നിര്‍ണ്ണയത്തിനായി ഭവനങ്ങള്‍ സന്ദര്‍ശിച്ച റവ .ഫാ .ബോബന് വട്ടംപുറത്ത്, സാബു മഠത്തിപ്പറമ്പില്‍, സ്റ്റീഫന്‍ ചൊള്ളംബേല്‍ എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.
Comments