ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം 13 ന് അഞ്ചു മുതൽ ന്യൂറോഷെലിൽ ഉള്ള St. Luke Lutheran ചർച്ച് ഹാളിൽ (95 Eastchester Road, New Rochelle, NY 10801) വച്ച് നടത്തുന്നതാണ്. സംഗീത പരിശീലകന് നിലംബൂർ കാർത്തികേയൻ ക്രിസ്മസ്, ന്യൂ ഇയർ സന്ദേശം നല്‍കും.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും, മറ്റു നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കും. കൂടാതെ വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വെസ്റ്റ് ചെസ്റ്റര്‍ നിവാസികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ, ജോ.സെക്രട്ടറി ലിജോ, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ.ഫില്ലിപ് ജോർജ് തുടങ്ങിയവര്‍ അഭ്യർഥിച്ചു. പ്രവേശനം സൗജന്യമാണ്.
Comments