സേതു നായര്‍
സൗത്ത് കാരലൈന : ഗ്രീന്‍വില്‍ (സൗത്ത് കരോലിന) മലയാളികളുടെ നേതൃത്വത്തില്‍ 13 ജനുവരി, ശനിയാഴ്ച വേദിക് സെന്ററില്‍ അയ്യപ്പ പൂജ നടത്തി. ശരണം വിളികളാല്‍ ഭക്തി സാന്ദ്രമായ വേദിക് സെന്റര്‍ ക്ഷേത്രത്തില്‍ അയ്യപ്പ പൂജ, ക്ഷേത്ര പൂജാരിയുടെ കാര്‍മികത്വത്തില്‍ ആണു നടന്നത്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും പൂജയില്‍ പങ്കുചേര്‍ന്നു. പാര്‍വതി ചന്ദ്രശേഖര്‍ അയ്യപ്പ ഗാനങ്ങള്‍ ആലപിച്ചു. പുത്തില്ലത്തു പദ്മകുമാര്‍, വീണ പദ്മകുമാര്‍, ആനന്ദ് കുമാര്‍, ലക്ഷ്മി ആനന്ദ് എന്നിവര്‍ മുഖ്യസംഘാടകരായിരുന്നു. അയ്യപ്പ ഭക്തര്‍ കൊണ്ടുവന്ന നിവേദ്യങ്ങള്‍ പൂജിച്ചു പ്രസാദ വിതരണത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു.
Comments