ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. ഇനിയുള്ള കാലം ബഹിരാകാശ ടൂറിസ്റ്റ് യാത്രകളുടെ കാലമാണ്. ഈ ഉദ്യമത്തിന് ആക്കം കൂട്ടി കൊണ്ട് യൂണിറ്റി എന്ന ബഹിരാകാശ യാത്ര വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തികരിച്ചു. ഭൂമിയിലെ കാഴ്ച്ചകള്‍ കണ്ട് തീര്‍ന്ന മനുഷ്യന് ഇനി ബഹിരാകാശ യാത്രയുടെ അനന്തതയിലേക്ക് ഊളിയിടാന്‍ ഒരുങ്ങുകയാണ്. ട്രമ്പ് ഇപ്പോഴും ആരോഗ്യവാനെന്ന് പറഞ്ഞു കൊണ്ട്, അദ്ദേഹത്തിന്റെ വൈദ്യ പരിശോധന ഫലങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതാണ്. ഹോളിവുഡ് വിശേഷങ്ങളില്‍ ശ്രദ്ധേയം ബ്ലാക്ക് പാന്റ എന്ന പുതിയ ചിത്രത്തിന്റെതാണ്. അതോടൊപ്പം ചിക്കാഗോയില്‍ വച്ചു നടന്ന ഇന്ത്യന്‍ അസ്സോസിയേഷന് ഓഫ് നേഴ്സസ് ഇലിനോയി ചാപ്റ്ററിന്റെ 15 ആമത് വാര്‍ഷികാഘോഷങ്ങളുടെ വിശേഷങ്ങളും, ഒപ്പം പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്റെ പതുവത്സരാഘോഷങ്ങളുടെ വിശേഷങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒപ്പം ഹ്യൂസ്റ്റണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ, മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ഈയാഴ്ച്ച ഏഷ്യ നെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ എപ്പിസോഡിന്റെ അവതാരകന്, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Comments