വാഷിങ്ടൻ: യുഎസിലെ മിഷിഗൻ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. തോക്കുമായി ക്യാംപസിനകത്തേക്കു കയറിയ കറുത്ത വർഗക്കാരനായ പത്തൊൻപതുകാരനാണു വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നൽകിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാൻ നിർദേശിച്ചു.
സെൻട്രൽ മിഷിഗൻ സർവകലാശാലയിലെ ഡോർമിറ്ററിയിൽ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അക്രമിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Comments